Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫരീദാബാദിൽ സ്​കൂളിൽ...

ഫരീദാബാദിൽ സ്​കൂളിൽ തീപിടിത്തം; കുട്ടികളുൾപ്പടെ മൂന്ന്​ പേർ മരിച്ചു

text_fields
bookmark_border
fire
cancel

ഫ​​രീ​​ദാ​​ബാ​​ദ്‌: സ്‌​​കൂ​​ള്‍ കെ​​ട്ടി​​ട​​ത്തി​​ലു​​ണ്ടാ​​യ തീ​​പി​​ടി​​ത്ത​​ത്തി​​ല്‍ മ​​രി​​ച്ച​ ​ത് അ​​ധ്യാ​​പി​​ക​​യും ര​​ണ്ടു മ​​ക്ക​​ളും. ഡ​​ൽ​​ഹി​​ക്ക​​ടു​​ത്ത്‌ ഫ​​രീ​​ദാ​​ബാ​​ദി​​ലാ​​യി​​രു​​ന് നു സം​​ഭ​​വം. ദു​​ബു​​വാ കോ​​ള​​നി​​യി​​ൽ സ്‌​​കൂ​​ൾ യൂ​​നി​​ഫോം തു​​ണി​​ക​​ള്‍ സൂ​​ക്ഷി​​ച്ച ഗോ​​ഡൗ​​ണി​​നാ​​ണ്‌ ആ​​ദ്യം തീ​​പി​​ടി​​ച്ച​​ത്.

സ്‌​​കൂ​​ൾ കെ​​ട്ടി​​ട​​ത്തി​​ല്‍നി​​ന്ന്​ പ​​ട​​ര്‍ന്ന തീ ​​താ​​ഴ​​ത്തെ നി​​ല​​യി​​ലെ തു​​ണി സം​​ഭ​​ര​​ണ​​ശാ​​ല​​യി​​ലേ​​ക്ക്​ പ​​ട​​രു​​ക​​യാ​​യി​​രു​​ന്നു. സ്കൂ​​ളി​​ന്​ വേ​​ന​​ൽ അ​​വ​​ധി​​യാ​​ണെ​​ങ്കി​​ലും അ​​ധ്യാ​​പി​​ക​​യും മ​​ക്ക​​ളും അ​​വി​​ടെ​​ത​​ന്നെ​​യാ​​ണ്​ താ​​മ​​സം. തീ ​​പി​​ടി​​ക്കാ​​നു​​ള്ള കാ​​ര​​ണം വ്യ​​ക്ത​​മ​​ല്ല.

കെ​​ട്ടി​​ട​​ത്തി​​ലേ​​ക്കു​​ള്ള ഇ​​ടു​​ങ്ങി​​യ വ​​ഴി​​യി​​ലൂ​​ടെ അ​​ഗ്നി​​ശ​​മ​​ന​​സേ​​ന​​ക്ക്​ എ​​ത്താ​​ന്‍ ക​​ഴി​​യാ​​ത്ത​​താ​​ണ് അ​​പ​​ക​​ട​​തീ​​വ്ര​​ത കൂ​​ട്ടി​​യ​​ത്. പൊ​​ള്ള​​ലേ​​റ്റ മൂ​​ന്നു​​പേ​​രെ​​യും നാ​​ട്ടു​​കാ​​രാ​​ണ് പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഇ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നി​​ടെ ര​​ണ്ടു​​പേ​​ർ​​ക്ക്​ പൊ​​ള്ള​​ലേ​​റ്റു. അ​​തേ​​സ​​മ​​യം, അ​​ഗ്​​​നി​​ശ​​മ​​ന സേ​​ന​​യെ​​ത്താ​​ൻ വൈ​​കി​​യ​​താ​​ണ്​ മൂ​​ന്നു​​പേ​​രു​​ടെ​​യും മ​​ര​​ണ​​ത്തി​​ന്​ ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്ന്​ നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ച്ചു.

ഗു​​ജ​​റാ​​ത്തി​​ലെ സൂ​​റ​​ത്തി​​ൽ നാ​​ലു​​നി​​ല​​യു​​ള്ള കോ​​ച്ചി​​ങ്​ സെ​ൻ​റ​​റി​​ന്​ തീ​​പി​​ടി​​ച്ച്​ 24 പേ​​ർ മ​​രി​​ച്ചി​​ട്ട്​ അ​​ധി​​കം നാ​​ളാ​​യി​​ട്ടി​​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFaridabadSchool fire
News Summary - 3, Including Two Children, Dead In Fire At School-India news
Next Story