Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവഴിതടയൽ: ഡൽഹിയേയും...

വഴിതടയൽ: ഡൽഹിയേയും യു.പിയേയും ഒഴിവാക്കി കർഷകർ; എപ്പോൾ വേണമെങ്കിലും അങ്ങോട്ട്​ വരുമെന്നും മുന്നറിയിപ്പ്​

text_fields
bookmark_border
വഴിതടയൽ: ഡൽഹിയേയും യു.പിയേയും ഒഴിവാക്കി കർഷകർ; എപ്പോൾ വേണമെങ്കിലും അങ്ങോട്ട്​ വരുമെന്നും മുന്നറിയിപ്പ്​
cancel

ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിന്‍റെ ഭാഗമായി രാജ്യത്തെ റോഡുകൾ ഉപരോധിച്ച്​ കർഷകർ. 'ഛക്ക ജാം'എന്ന്​ പേരിട്ട ഉപരോധ സമരത്തിൽ ദേശീയ, സംസ്ഥാന പാതകളെ കർഷകർ ഉപരോധിച്ചു. പ്രക്ഷോഭ പരിപാടികളോടനുബന്ധിച്ച്​ വൻ സുരക്ഷയാണ്​ ഡൽഹിയിൽ ഒരുക്കിയിരുന്നത്​. ഡൽഹി, യു.പി, ഉത്തരാഖണ്ഡ്​ എന്നിവിടങ്ങളിൽ വഴി തടയൽ ഒഴിവാക്കാൻ ഭാരതീയ കിസാൻ യൂനിയൻ​ രാകേഷ്​ ടികായത്ത്​ പറഞ്ഞിരുന്നു.


'ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും റോഡ് ഉപരോധം ഉണ്ടാവില്ല. ഡൽഹി ഒഴികെയുള്ള രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ റോഡുകൾ തടയും' -ടിക്കായത്ത് പറഞ്ഞു. ഡൽഹിക്കുപുറത്തുള്ള എക്​സ്​പ്രസ്​ ഹൈവേകൾ ഉൾപ്പടെ കർഷകർ ഉപരോധിച്ചു. ബംഗളൂരുവിൽ പ്രതിഷേധത്തിന്​ മുന്നോടിയായി 30 പേരെ കരുതൽ തടങ്കലിലെടുത്തിരുന്നു. ദില്ലി-ഹരിയാന അതിർത്തിയിൽ പാൽവാൾ വരെയുള്ള പാത കർഷകർ തടഞ്ഞെങ്കിലും ആംബുലൻസുകളും അവശ്യ സേവനങ്ങളും അനുവദിച്ചു. പത്താൻ‌കോട്ട്-ജമ്മു ഹൈവേയും തടഞ്ഞു.


പഞ്ചാബ്-ഹരിയാന അതിർത്തി അടച്ച് നിരവധി റൂട്ടുകളും തടഞ്ഞിരുന്നു. പഞ്ചാബിലെ സംഗ്രൂർ, ബർണാല, ബതിന്ദ എന്നിവയുൾപ്പെടെ 15 ജില്ലകളിലെ 33 സ്ഥലങ്ങളിൽ റോഡ് ഉപരോധം നടത്തിയതായി ഭാരതീയ കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിങ്​ കോക്രികാലൻ പറഞ്ഞു. ദില്ലി-എൻ‌സി‌ആർ മേഖലയിൽ 50,000 ത്തോളം പോലീസ്, അർധസൈനിക, റിസർവ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. എട്ട് മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം രാവിലെ മുതൽ അടച്ചിരുന്നു.


രാജ്യവ്യാപകമായി ഉപരോധത്തിന് കോൺഗ്രസ് പിന്തുണ നൽകിയിരുന്നു. 'അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം ദേശീയ താൽപ്പര്യമാണ്. ഈ മൂന്ന് നിയമങ്ങളും കർഷകർക്കും തൊഴിലാളികൾക്കും മാത്രമല്ല, ജനങ്ങൾക്കും രാജ്യത്തിനും ദോഷകരമാണ്. പൂർണ്ണ പിന്തുണ'- രാഹുൽ ഗാന്ധി ഹിന്ദി ട്വിറ്ററിൽ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് കർഷക സംഘടനകൾ ഇന്നും ആവർത്തിച്ചിട്ടുണ്ട്​്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmBillschakka jamStandWithFarmers
Next Story