Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലൈംഗികാതിക്രമം...

ലൈംഗികാതിക്രമം തടഞ്ഞതിന്​ സിഗരറ്റ്​ കൊണ്ട്​ പൊള്ളിച്ചു; യുവാവിനെ കൊലപ്പെടുത്തിയ മൂന്ന്​ പേർ പിടിയിൽ

text_fields
bookmark_border
ലൈംഗികാതിക്രമം തടഞ്ഞതിന്​ സിഗരറ്റ്​ കൊണ്ട്​ പൊള്ളിച്ചു; യുവാവിനെ കൊലപ്പെടുത്തിയ മൂന്ന്​ പേർ പിടിയിൽ
cancel
camera_alt

അറസ്​റ്റിലായ പ്രതികൾ        കടപ്പാട്​: ഇന്ത്യ ടുഡേ

ന്യൂഡൽഹി: ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന്​ പേർ അറസ്​റ്റിലായി. സെപ്​റ്റംബർ 10ന്​​ വടക്കൻ ഡൽഹിയിലെ വസീറാബാദിലാണ്​ സംഭവം.

'മരിച്ച സാഹിലിൻെറ സുഹൃത്തായ പ്രിയയാണ്​ പ്രധാന പ്രതി. മദ്യ ലഹരിയിലായിരുന്ന സാഹിൽ 24കാരിയായ പ്രിയക്കെതിരെ ലൈംഗികാതിക്രമത്തിന്​ മുതിർന്നതിനെത്തുടർന്നാണ്​ സംഭവങ്ങളുടെ തുടക്കം. സാഹിലിനെ എതിർക്കാൻ ശ്രമിച്ച പ്രിയയെ അയാൾ സിഗരറ്റ്​ കൊണ്ട്​ പൊള്ളിക്കുകയായിരുന്നു. ഇത്​ കണ്ട്​ ​മറ്റ്​ രണ്ട്​ പ്രതികൾ കൂടി ചേർന്ന്​ ഇയാളെ മർദ്ദിച്ചു. ശേഷം ബെൽറ്റ്​ ഉപയോഗിച്ച്​ കഴുത്ത്​ ഞെരിച്ചു കൊലപ്പെടുത്തി'- പൊലീസ്​ ഉദ്യോഗസ്​ഥൻപറഞ്ഞു.

പ്രിയയുടെ സുഹൃത്തും സഹോദരങ്ങളിൽ ഒരാളുമാണ്​ മറ്റ്​ രണ്ട്​ പ്രതികൾ. കൊലപാതക ശേഷം പ്രതികൾ മൃതദേഹം തെരുവിൽ ഉപേക്ഷിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsexual harassmentMurder Cases
Next Story