Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീഹാറിൽ രഥഘോഷയാത്രക്കിടെ ഷോക്കേറ്റ് മൂന്നു പേർ മരിച്ചു; 10 പേർക്ക് പരിക്ക്

text_fields
bookmark_border
electrocution
cancel

പാട്ന: ബീഹാറിലെ ഷെയ്ഖ്പുരയിൽ രഥ ഘോഷയാത്രക്കിടെ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് മൂന്നു പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. റസൽപൂർ ഗ്രാമത്തിൽ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ, രഥത്തിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു. മൂന്നു പേർ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചു.

പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മരിച്ചവരുടെ കുടുംബത്തിന് ബീഹാർ സർക്കാർ നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 3 die of electrocution during chariot procession in Bihar; 10 injured
Next Story