Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശാഖപട്ടണത്ത്​...

വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം; 11 പേർ മരിച്ചു; 25 പേർ ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
vishakapatnam.
cancel
camera_alt???????? ?????????? ????????? ????????????????

വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത്​ വ്യവസായശാലയിൽനിന്ന്​ ചോർന്ന വിഷവാതകം ശ്വസിച്ച്​ മരിച്ചവരുടെ എണ്ണം 11 ആയി. വിശാഖപട്ടണം ജില്ലയിലെ ആർ.ആർ വെങ്കട്ടപുരത്തുള്ള എൽ.ജി പോളിമർ ഇൻഡസ്​ട്രീസിൽ നിന്നാണ്​ രാസവാതകം ചോർന്നത്​. വ്യാവസായിക മേഖലയിലാണ്​ പ്ലാൻറ്​ പ്രവർത്തിക്കുന്നത്​​.

മരിച്ചവരിൽ ഒരാൾ എട്ട്​ വയസ്സുകാരിയാണ്​. വ്യാഴാഴ്​ച പുലർച്ച മൂന്നോടെയാണ്​​ ചോർച്ച ഉണ്ടായത്​. അധികൃതർ സമീപത്തെ 20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നുണ്ട്​. ദുരന്ത നിവാരണ സേനയും അഗ്​നിശമന സേനയും പൊലീസും സ്​ഥലത്തെത്തിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​​. അതേസമയം, രാവിലെ പത്തോടെ പ്ലാൻറിലെ ചോർച്ച പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

vizak1

വിഷവാതകം ചോർന്നതോടെ ചിലർക്ക്​ കണ്ണിന്​ നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ളവ​െര ആശുപത്രിയിലേക്ക്​ മാറ്റി​. ആംബുലൻസുകൾക്ക്​ പുറമെ ഗുഡ്​സ്​, ഓ​ട്ടോറിക്ഷ, കാർ എന്നിവയിലെല്ലാമാണ്​ ആളുകളെ ആശുപത്രിയിലെത്തിച്ചത്​. വിശാഖപട്ടണത്തെ കിങ്​ ജോർജ്​ ആശുപത്രിയിലാണ്​ ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്​. മുഖ്യമന്ത്രി ജഗൻ മോൻ റെഡ്ഡി ഉടൻ ആശുപത്രിയിലെത്തുമെന്നാണ്​ വിവരം. 300ലധികം പേരെയാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 

50ഓളം പേർ റോഡുകളിൽ വീണുകിടക്കുന്നതായി സർക്കിൾ ഇൻസ്​പെക്​ടർ രാമണയ്യ അറിയിച്ചു. രണ്ട്​ മണിക്കൂർ കൊണ്ട്​ സ്​ഥിതി നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന്​ ജില്ല കലക്​ടർ വി. വിനയ്​ ചന്ദ്​ അറിയിച്ചു. ശ്വാസതടസ്സം നേരിടുന്നവർക്ക്​ ആവശ്യമായ ഓക്​സിജൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവം നടന്നയുടൻ​ പ്രദേശമാകെ പുകപടലം നിറഞ്ഞതായി ദൃക്​സാക്ഷികൾ പറയുന്നു. ആയിരത്തിലധികം പേരെയാണ്​ വിഷവാതക ചോർച്ച നേരിട്ട്​ ബാധിച്ചത്​. നിരവധി പേർ ബോധരഹിതരായി വീടുകളിലും റോഡുകളിലും വീണു. ബൈക്ക്​ യാത്രക്കിടെ ബോധരഹിതരായി വീണവരുടെയും അഴുക്കുചാലുകളിൽ വീണുകിടക്കുന്നവരുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. മനുഷ്യർക്ക്​ പുറമെ കന്നുകാലികളും ദുരന്തത്തിന്​ ഇരയായി​. 

അഞ്ച്​ കിലോമീറ്റർ പരിധിയിൽ വാതകം വ്യാപിച്ചു​. ആളുകളോട്​ പുറത്തിറങ്ങരുതെന്ന് അധികൃതർ​ അറിയിച്ചിട്ടുണ്ട്​. പ്ലാസ്​റ്റികും അനുബന്ധ വസ്​തുക്കളും നിർമിക്കുന്ന ഫാക്​ടറിയിൽനിന്നാണ്​ വാതകം ചോർന്നത്​​.  1961ൽ ഹിന്ദുസ്​ഥാൻ പോളിമേർസ്​ എന്ന പേരിലാണ്​ ഈ സ്​ഥാപനം തുടങ്ങുന്നത്​. 1997ൽ ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി ഏറ്റെടുക്കുകയായിരുന്നു. ലോക്​ഡൗണായതിനാൽ 40 ദിവസം അടച്ചിട്ടിരുന്ന പ്ലാൻറ്​ കഴിഞ്ഞദിവസമാണ്​ തുറന്നത്​. ഇത്രയും ദിവസം അടച്ചിട്ടശേഷം മതിയായ മുൻകരുതലുകളില്ലാതെ ഫാക്​ടറി തുറന്നതാണ്​ അപകടത്തിന്​ കാരണമെന്ന്​ സംശയിക്കുന്നു.

സംഭവത്തെക്കുറിച്ച്​ അന്വേഷണം പ്രഖ്യാപിച്ചതായി ആ​ന്ധ്രപ്രദേശ്​ മുഖ്യമന്ത്രി വെ.എസ്​. ജഗൻമോഹൻ റെഡ്ഡി അറിയിച്ചു. ജില്ല ഭരണകൂടത്തോട്​ അടിയന്തര നടപടിയെടുക്കാൻ നിർ​േദശിച്ചിട്ടുണ്ട്​. സ്​ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു. ചോർച്ച പൂർണമായും പരിഹരിച്ചതായി എൽ.ജി കമ്പനി അധികൃതരും അറിയിച്ചു. സംഭവസ്​ഥലത്തേക്ക്​ വിദഗ്​ധ സംഘത്തെ അയക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andhra pradeshgas leakindia newsChemical Plant
News Summary - 3 Dead After Gas Leak At Chemical Plant In Andhra Pradesh - India news
Next Story