Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഗുണ്ടാസംഘം...

ഡൽഹിയിൽ ഗുണ്ടാസംഘം ഏറ്റുമുട്ടി; സ്​ത്രീയടക്കം മൂന്നു മരണം

text_fields
bookmark_border
ഡൽഹിയിൽ ഗുണ്ടാസംഘം ഏറ്റുമുട്ടി; സ്​ത്രീയടക്കം മൂന്നു മരണം
cancel

ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുറായ്​ മേഖലയിൽ രണ്ട്​ ഗുണ്ടാസംഘങ്ങൾ ചേരിതിരിഞ്ഞുണ്ടായ വെടിവെപ്പിൽ മൂന്നുപേർ ​െകാല്ലപ്പെട്ടു. ഇതിൽ ഒരാൾ സമീപത്തുകൂടി കടന്നുപോവുകയായിരുന്ന സ്​ത്രീയാണെന്ന്​ പൊലീസ്​ പറഞ്ഞു. പരിക്കേറ്റ അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തില്ലു, ഗോഗി സംഘങ്ങൾ തമ്മിലാണ്​ ഏറ്റമുട്ടൽ നടന്നത്​. നഗരത്തിൽ നടന്ന പിടിച്ചുപറി, കൊല തുടങ്ങിയ കേസുകളിൽ പെട്ടവരാണ്​ വെടിവെ​പ്പ്​ നടത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

സംഘത്തി​​​​െൻറ മേൽകോയ്​മ നിലനിർത്താനായി മുമ്പും ഇരുകൂട്ടരും എതിരാളികളെ വകവരുത്തിയിരുന്നു. തില്ലു സംഘത്തിൽപെട്ടവർ ഒാടിച്ചിരുന്ന സ്​കോർപിയോ വാനിൽ ഗോഗി സംഘാംഗങ്ങൾ സഞ്ചരിച്ച ഫോർച്ചുണർ ഇടിപ്പിക്കുകയായിരുന്നുവെന്നും തുടർന്നാണ്​ ​വെടിവെപ്പുണ്ടായതെന്നും പൊലീസ്​ പറഞ്ഞു. ഇരു സംഘത്തിലും പെട്ട ഒാരോരുത്തരാണ്​ കൊല്ലപ്പെട്ടത്​. മരിച്ച സ്​ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi shootoutmalayalam newsThree DeadRival Gangs
News Summary - 3 Dead, 5 Injured After Rival Gangs Open Fire -India News
Next Story