Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർമാണത്തിലിരുന്ന...

നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി; 15 പേർ കുടുങ്ങിക്കിടക്കുന്നു

text_fields
bookmark_border
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി; 15 പേർ കുടുങ്ങിക്കിടക്കുന്നു
cancel

ബംഗളൂരു: കർണാടകയിൽ ധാർവാഡ്​ ജില്ലയിലെ കുമാരേശ്വര നഗറിൽ നിർമാണത്തിലിരിക്കുന്ന നാലുനില കെട്ടിടം തകർന്ന്​ മരി ച്ചവരുടെ എണ്ണം മൂന്നായി. കെട്ടിടാവശിഷ്​ടങ്ങൾക്കിടയിൽ 15ഒാളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പരിക ്കേറ്റ 18 പേരെ രക്ഷപ്പെടുത്തി. 16 പേരെ ധാർവാഡ്​ ജില്ല ആശുപത്രിയിലും രണ്ടു പേരെ കിംസ്​ ആശുപത്രിയിലും പ്രവേശിപ്പിച ്ചു.

ചൊവ്വാഴ്​ച വൈകീട്ട്​ 3.30ഒാടെയാണ്​ അപകടം. 20 ആംബുലൻസ്​, നാല്​ എക്​സ്​കവേറ്ററുകൾ, മൂന്ന്​ ക്രെയിനുകൾ എന്നിവ ഉപയോഗിച്ച്​ പൊലീസും അഗ്​നിരക്ഷാസേനയും ദുരന്തനിവാരണ സേനയും നാട്ടുകാരും ഒന്നിച്ച്​​ രക്ഷാപ്രവർത്തനം തുടരുകയാണ്​.

ധാർവാഡിൽ തെരഞ്ഞെടുപ്പ്​ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഒരു യൂനിറ്റ്​ ബി.എസ്​.എഫ്​ ജവാന്മാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ബംഗളൂരുവിൽനിന്ന്​ വിമാനത്തിൽ പ്രത്യേക രക്ഷാദൗത്യ സംഘത്തെയും ധാർവാഡിലെത്തിച്ചു​. രക്ഷാപ്രവർത്തനം സുഗമമാക്കാൻ കെട്ടിടപരിസരത്ത്​ പൊലീസ്​ നിരോധനാജ്​ഞ ഏർപ്പെടുത്തി.

പണിപൂർത്തിയാവാത്ത കെട്ടിടത്തി​​െൻറ ആദ്യ രണ്ടു നിലകളിൽ വാടകക്ക്​ കടകൾ പ്രവർത്തിക്കുന്നുണ്ട്​. മറ്റു നിലകളിൽ നിർമാണം നടക്കുന്നതിനിടെയാണ്​ കെട്ടിടം തകർന്നുവീണത്​. ഇതിനാൽ കടകളി​ലുള്ളവരും ഷോപ്പിങ്ങിനെത്തിയവരും നിർമാണത്തൊഴിലാളികളുമടക്കം നിരവധി പേർ സംഭവസ്​ഥലത്തുണ്ടായിരുന്നുവെന്നാണ്​ വിവരം.

സമീപത്ത്​ നിർത്തിയിട്ടിരുന്ന വാഹനങ്ങളും കെട്ടിടത്തിനടിയിൽപെട്ടു. ബസവരാജ്​ നിഗാഡി, ഗംഗാധർ ഷിൻട്രെ, രവി സൊബ്​റാദ്​ എന്നിവരുടെ ഉടമസ്​ഥതയിലുള്ളതാണ്​ അപകടത്തിൽപെട്ട കെട്ടിടം. മുൻ മന്ത്രിയും കോൺഗ്രസ്​ നേതാവുമായ വിനയ്​ കുൽകർണിയുടെ ഭാര്യാപിതാവാണ് ഉടമകളിലൊരാളായ ഗംഗാധർ ഷിൻട്രെ. അപകടം ഞെട്ടലുണ്ടാക്കിയെന്നും രക്ഷാപ്രവർത്തനത്തിന്​ മേൽനോട്ടം വഹിക്കാൻ ചീഫ്​ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collapsesmalayalam newsDharwad
News Summary - 3 Dead, 15 Feared Trapped As Under-Construction Building Collapses In Karnataka's Dharwad
Next Story