പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിരക്കിൽപെട്ട് മൂന്ന് മരണം
text_fieldsഭുവനേശ്വർ: ഒഡിഷയിലെ പുരി ജഗനാഥ ക്ഷേത്രത്തിലെ രഥോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് മരണം. 10 പേർക്ക് പരിക്കേറ്റു. പ്രേമകാന്ത മൊഹന്തി (80), ബസന്തി സാഹു (36), പ്രഭാതി ദാസ് (42) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഒഡിഷ നിയമമന്ത്രി പൃഥ്വിരാജ് ഹരിചന്ദൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്ന് പുലർച്ചെയോടെയാണ് സംഭവം. വിവിധ രഥങ്ങൾ എഴുന്നള്ളവേ വൻ തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.
സ്ഥലത്ത് ജനത്തിരക്ക് ഒഴിവാക്കാൻ പൊലീസ് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ ഏതാനും പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

