Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ഒാപ്പറേഷൻ താമര’​...

‘ഒാപ്പറേഷൻ താമര’​ യാഥാർഥ്യം; കർണാടകയിൽ കുതിരക്കച്ചവടം നടക്കുന്നു-​ കോൺഗ്രസ്​

text_fields
bookmark_border
‘ഒാപ്പറേഷൻ താമര’​ യാഥാർഥ്യം; കർണാടകയിൽ കുതിരക്കച്ചവടം നടക്കുന്നു-​ കോൺഗ്രസ്​
cancel

ബംഗളൂരു: കർണാടകയിലെ മൂന്ന്​ കോൺഗ്രസ്​ എം.എൽ.എമാർ ബി.ജെ.പി നേതാക്കളോടൊപ്പം മുംബൈയിലെ ഹോട്ടലിൽ തമ്പടിച്ചിര ിക്കുകയാണെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഡി.കെ ശിവകുമാർ. കർണാടകയിലെ സഖ്യസർക്കാറി​െന മറിച്ചിടാൻ ബി.ജെ.പി നട ത്തുന്ന ‘ഒാപറേഷൻ താമര​’ യാഥാർഥ്യമാന്നെും അദ്ദേഹം സമർത്ഥിച്ചു.

സംസ്​ഥാനത്ത്​ കുതിരക്കച്ചവടം നടക്കുന്നു. ഞങ്ങളുടെ മൂന്ന്​ എം.എൽ.എമാർ മുംബൈയി​െല ഒരു ഹോട്ടലിൽ ബി.ജെ.പി എം.എൽ.എമാർക്കും നേതാക്കൾക്കുമൊപ്പമാണ്​. അവിടെ എന്താണ്​ സംഭവിക്കുക എന്നും അവർക്ക്​ എത്ര വാഗ്​ദാനം ചെയ്​തുവെന്നും ഞങ്ങൾക്കറിയാം - ശിവകുമാർ പറഞ്ഞു.

കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി ബി.ജെ.പിയോട്​ കരുണ കാണിക്കുന്നു​െവന്നും അദ്ദേഹം ആരോപിച്ചു. നമ്മു​െട മുഖ്യമന്ത്രി ബി.ജെ.പിയോട്​ അൽപം ചായ്​വ്​ കാണിക്കുന്നു. അ​േദ്ദഹത്തിനറിയാവുന്ന കാര്യങ്ങൾ തുറന്നു പറയുന്നില്ല എന്നാണ്​ ഞാൻ ഉ​േദ്ദശിച്ചത്​. ഇപ്പോൾ നടക്കുന്ന ഗൂഢാലോചനകളെ പറ്റി എല്ലാ എം.എൽ.എമാരും മുഖ്യമന്ത്രിയെ അറിയിച്ചതാണ്​. അവർ സിദ്ധരാമയ്യയോടും ഇതേകുറിച്ച്​ പറഞ്ഞു. എന്നാൽ കാത്തിരുന്ന്​ കാണാം എന്ന നയമാണ്​ മുഖ്യമന്ത്രി സ്വീകരിക്കുന്നത്​. അദ്ദേഹത്തി​​​െൻറ സ്​ഥാനത്ത്​ ഞാനായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ അത്​ പുറത്തുവി​േട്ടനെ -ശിവകുമാർ പറഞ്ഞു.

ബി.ജെ.പിക്ക്​ അവരു​െട ശ്രമത്തിൽ വിജയിക്കാനാവില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. മകര സംക്രാന്തിക്ക്​ ശേഷം ഒരു പരിവർത്തനമുണ്ടാകുമെന്ന്​ ബി.ജെ.പി പറയുന്നു. കൂറുമാറ്റ നിരോധന നിയമമുള്ളതിനാൽ അത്​ അത്ര എളുപ്പമല്ല. എന്നാൽ അവർ നൽകുന്ന സൂചന എന്താണെന്ന് ബോധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുതിരക്കച്ചവടത്തെ കുറിച്ച്​ കോൺഗ്രസ്​ സംസ്​ഥാന അധ്യക്ഷൻ ദിനേശ്​ ഗുണ്ടു റാവു നൽകിയ പരാതിയിൽ ആദായ നികുതി വകുപ്പോ അഴിമതി വിരുദ്ധ ഏജൻസികളോ നടപടികൾ എടുക്കാത്തത്​ ശരിയായ നടപടിയ​െല്ലന്നും ശിവകുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDK ShivakumarOperation LotusKarnataka LawmakersBJPBJP
News Summary - 3 Congress MLAs In Mumbai Hotel With BJP Leaders: Congress - India News
Next Story