Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബീഫ്​ കൈവശം വെച്ചു;...

ബീഫ്​ കൈവശം വെച്ചു; നാഗ്​പൂരിൽ ചൈനീസ്​ പൗരൻമാർ ഉൾപ്പടെ അഞ്ച്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
ബീഫ്​ കൈവശം വെച്ചു; നാഗ്​പൂരിൽ ചൈനീസ്​ പൗരൻമാർ ഉൾപ്പടെ അഞ്ച്​ പേർ അറസ്​റ്റിൽ
cancel

നാഗ്​പൂർ: 10 കിലോ ബീഫ്​ കൈവശം വെച്ചതുമായി ബന്ധപ്പെട്ട്​ മൂന്ന്​ ചൈനീസ്​ പൗരൻമാർ ഉൾപ്പടെ അഞ്ച്​ പേർ അറസ്​റ്റിൽ. ജനുവരി 18ന് നാഗ്​പൂരിൽ​ ഗും​ഗാൺ ഖനിക്ക്​ സമീപത്തുവെച്ച്​ ഇവർ സഞ്ചരിച്ച എസ്​.യു.വിയിൽ നിന്ന്​ ബീഫ്​ കണ്ടെത്തി.

എസ്​.യു.വിയിൽ സഞ്ചരി അഫ്​റോസ്​ ഷെയ്​ക്ക്​, ദേവേന്ദ്ര നാഗറാലെ, ചൈനീസ്​ പൗരൻമാരായ ലീ ചു ചങ്​, ലു വെങ്​ ചങ്​, ലു വോങ്​ കോങ്​ എന്നിവരാണ്​ അറസ്​റ്റിലായത്​. വിശദപരിശോധനയിൽ ഇത്​ ബീഫാണെന്ന്​ വ്യക്​തമായതായി പൊലീസ്​ അറിയിച്ചു.

അറസ്​റ്റിലായ അഞ്ച്​ പേർക്കെതിരെയും മഹാരാഷ്​ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. അഞ്ച്​ പേരെയും കോടതിയിൽ ഹാജരാക്കി ഫെബ്രുവരി 14 വരെ റിമാൻഡ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beefarrestmalayalam news
News Summary - 3 Chinese Nationals Among 5 Arrested In beef issue-India news
Next Story