Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർഷക സമരത്തിലേക്ക്​...

കർഷക സമരത്തിലേക്ക്​ വാഹനം പാഞ്ഞുകയറിയ സംഭവം; പരാതിക്കാർക്കെതിരേയും കേസെടുത്ത്​ ​പൊലീസ്​

text_fields
bookmark_border
3 Cases Against Us After Being Hit By BJP MPs Convoy In Haryana: Farmers
cancel

ഛണ്ഡിഗഢ്​: ഹരിയാനയിൽ സമരം നടത്തുന്ന കർഷകർക്കിടയിലേക്ക്​ വാഹനം പാഞ്ഞുകയറി ഒരാൾക്ക്​ പരിക്കേറ്റ സംഭവത്തിൽ പരാതി നല്‍കിയ കര്‍ഷകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ബി.ജെ.പി എം.പി നായബ്​ സെയ്​നിയുടെ അകമ്പടി വാഹനമാണ്​ കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്നവർക്കിടയിലേക്ക്​ പാഞ്ഞുകയറിയത്​. ഇപ്പോൾ പരാതിക്കാരായ കർഷകർക്കെതിരായി കേസെടുത്തിരിക്കുകയാണ്​ പൊലീസ്​.


തങ്ങൾക്കെതിരേ മൂന്ന്​ കേസുകൾ എടുത്തുവെന്ന്​ കർഷകർ പറയുന്നു. എന്നാൽ തങ്ങളുടെ പരാതിയിൽ പ്രഥമ വിവര റിപ്പോർട്ട്​ ഫയൽ ചെയ്​തിട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.'ഞങ്ങൾക്ക് ലഭിക്കുന്ന തെളിവുകൾക്കനുസരിച്ച് ഞങ്ങൾ നടപടിയെടുക്കും. ആരോടും അനീതി ഉണ്ടാകില്ല. ഒരു സമ്മർദ്ദത്തിലും ഞങ്ങൾ തെറ്റായ നടപടി സ്വീകരിക്കുകയില്ല'- കർഷകർക്കെതിരേ കേസെടുത്തതുസംബന്ധിച്ച്​ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അനിൽ കുമാർ പറഞ്ഞു.


ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിക്കാനെത്തിയവരുടെ ഇടയിലേക്കാണ്​ വാഹനം പാഞ്ഞുകയറിയത്​. പരിക്കേറ്റ കർഷകനെ അംബാലക്കടുത്തുള്ള നറിൻഗ്രാഹ്​ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക്​ ശേഷം ഇയാൾ ആശുപത്രിവിട്ടു. സംഭവത്തിൽ കുരുക്ഷേത്ര എം.പിയായ നയാബ്​ സെയ്​നിക്കൊപ്പം സംസ്ഥാന മന്ത്രി മുൽ ചന്ദ്​ ശർമ്മയും ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി അജയ്​ മിശ്രയുടെ ഉടമസ്ഥതയിലുള്ള വാഹനമിടിച്ച്​ കർഷകരുൾപ്പടെ എ​ട്ടോളം പേർ മരിച്ചതിന്​ പിന്നാലെയാണ്​ പുതിയ സംഭവവും റിപ്പോർട്ട്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaCase
News Summary - 3 Cases Against Us After Being Hit By BJP MP's Convoy In Haryana: Farmers
Next Story