Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയും യു.എസും...

ഇന്ത്യയും യു.എസും 22,000 കോടിയുടെ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു

text_fields
bookmark_border
trump-and-modi.jpg
cancel

ന്യൂഡൽഹി: ഇന്ത്യയും യു.എസും 22000 കോടി രൂപയുടെ (300കോടി ഡോളർ) പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഇന്ത്യയുമായുള്ള പ്രത ിരോധ സഹകരണം വിപുലമാക്കുമെന്നും ഇന്ത്യ യു.എസിൽ നിന്ന്​ 22000കോടി രൂപയുടെ അത്യാധുനിക സൈനിക ഉപകരണങ്ങൾ വാങ്ങുമെന് നും ഹൈദരാബാദ്​ ഹൗസിലെ കൂടിക്കാഴ്​ചക്ക്​ ശേഷം സംയുക്തപ്രസ്​താവനയിൽ ഡോണൾഡ്​ ​ട്രംപ്​ പറഞ്ഞു.

അപാച്ചെ-എം. എച്ച്​ 60 റോമിയോ ഹെലികോപ്​റ്റർ ഉൾപ്പെടെ ഇന്ത്യ യു.എസിൽ നിന്ന്​ വാങ്ങും. ഇത്​ ഇരു രാജ്യങ്ങളുടേയും സംയുക്ത സൈനിക ശക്തി വർധിപ്പിക്കുമെന്നും ട്രംപ്​ അഭിപ്രായപ്പെട്ടു. നേരത്തേ ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധിച്ച്​ ധാരണയായ കരാർ ചൊവാഴ്​ച ഒപ്പുവെക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്​ചയാണ്​ ഇതു സംബന്ധിച്ച്​ ധാരണയിലെത്തിയത്​. ഭീകരവാദത്തെ പിന്തുണക്കുന്നവർക്കെതിരെ ഇന്ത്യയും യു.എസും സംയുക്തമായി പോരാടുമെന്ന്​ മോദി പറഞ്ഞപ്പോൾ, മുസ്​ലിം തീവ്രവാദത്തിനെതിരെയുള്ള നീക്കത്തിനും പൗരൻമാരെ സംരക്ഷിക്കുന്നതിനും പരസ്​പരം സഹകരിക്കുമെന്നും പാകിസ്​താൻ മണ്ണിൽ നിന്ന്​ ഭീകരവാദം തുടച്ചു നീക്കുമെന്നും ട്രംപ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usdefence dealmalayalam newsindia news
News Summary - $3 billion defence deal with US -india news
Next Story