Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോശാല ശുചീകരിക്കാൻ വിളിപ്പിച്ച് 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

text_fields
bookmark_border
പൊലീസ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറായിരുന്നില്ലെന്ന് കുടുംബം
frauding
cancel

ലഖ്നോ: ഗോശാല ശുചീകരിക്കാൻ വിളിപ്പിച്ച 16കാരിയെ മൂന്നു യുവാക്കൾ കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തർ പ്രദേശിലെ ഖുഷിനഗറിലാണ് ക്രൂരത അരങ്ങേറിയത്. ഈ മാസമാദ്യം നടന്ന സംഭവത്തിൽ ഇന്നലെയാണ് അറസ്റ്റുണ്ടായത്.

16കാരിയുടെ അയൽവാസികളായ യുവാക്കളാണ് പ്രതികൾ. അയൽവാസി യുവാവ് ഗോശാല വൃത്തിയാക്കാൻ വേണ്ടി പെൺകുട്ടിയെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സമീപത്തെ കുടിലിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. പിന്നീട് യുവാവിന്‍റെ രണ്ടു സുഹൃത്തുക്കളും ഇവിടെ എത്തി.

സംഘം പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുപോകുകയും ഓടുന്ന വാഹനത്തിൽ വെച്ചും ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ ഗോശാലക്ക് സമീപം ഉപേക്ഷിച്ച് അക്രമികൾ ഒളിവിൽ പോകുകയും ചെയ്തു.

വിവരം പെൺകുട്ടി മാതാപിതാക്കളെ അറിയിക്കുകയും ഇവർ കപ്തൻഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. പൊലീസ് ആദ്യം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ തയാറായിരുന്നില്ലെന്ന് കുടുംബം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3 Arrested In UP For Allegedly Gang-Raping Teen
Next Story