Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻ മോഷണം ആരോപിച്ച് ദലിത് വനിതയെ കെട്ടിയിട്ട് മർദിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ; പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
മീൻ മോഷണം ആരോപിച്ച് ദലിത് വനിതയെ കെട്ടിയിട്ട് മർദിച്ച കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ; പൊലീസുകാർക്ക് സസ്പെൻഷൻ
cancel
camera_alt

അറസ്റ്റിലായവർ 

മംഗളൂരു: മീൻ മോഷണം ആരോപിച്ച് മാൽപെ തുറമുഖത്ത് ദലിത് സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദിച്ച സംഭവത്തിന്റെ അന്വേഷണം തുടരുന്നതിനിടെ രണ്ടു പേർ കൂടി വ്യാഴാഴ്ച അറസ്റ്റിലായി. ലീല, പാർവതി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മിഭായി, സുന്ദർ, ശിൽപ, പേര് വെളിപ്പെടുത്താത്ത ഒരു പ്രദേശവാസി എന്നിവരെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിൽ അശ്രദ്ധ കാണിച്ച രണ്ട് ബീറ്റ് പൊലീസ് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തു. മീൻ മോഷ്ടിച്ചുവെന്ന് ആരോപിച്ച് വിജയപുരയിൽ നിന്നുള്ള സ്ത്രീയാണ് ചൊവ്വാഴ്ച ആക്രമിക്കപ്പെട്ടത്.

സംസ്ഥാന വനിതാ കമ്മീഷൻ ഈ ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കാൻ അധികാരികളോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എത്രയും വേഗം സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാനും കമ്മീഷൻ ആവശ്യപ്പെട്ടു.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 3 arrested in dalit Woman tied to tree, assaulted for 'stealing' fish in Udupi
Next Story