ഹിന്ദുത്വ നേതാവിനെ വധിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: അഖിലഭാരത ഹിന്ദു മഹാസഭ നേതാവും ഹിന്ദു സമാജ് പാർട്ടി സ്ഥാപകനുമായ കമലേ ഷ് തിവാരിയെ (45) ലഖ്നോവിലെ വീട്ടിൽ കയറി വധിച്ച കേസിൽ ഗുജറാത്തിലെ സൂറത്തിൽനിന്നു ള്ള മൂന്നുപേരടക്കം അഞ്ചുപേർ അറസ്റ്റിൽ. അയോധ്യ കേസിലെ പരാതിക്കാരിൽ ഒരാൾകൂടിയാ യ കമലേഷ് തിവാരിയുടെ വധത്തിനുപിന്നിൽ ഭീകരബന്ധങ്ങളില്ലെന്ന് പൊലീസ് പറയുന്നു. നാലുവർഷം മുമ്പ് നടത്തിയ പ്രവാചകനിന്ദക്കുള്ള മതമൗലികവാദികളുടെ പകപോക്കലാണ് വധമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. തിവാരിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് കിട്ടിയ ബേക്കറി പാക്കറ്റിലെ വിലാസം, സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നുള്ള നിഗമനം, ഭാര്യയുടെ പരാതിയിലെ പരാമർശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതൽ വിശദാംശങ്ങളും തെളിവുകളുമായിട്ടില്ല.
ചോദ്യം ചെയ്യലും അന്വേഷണവും തുടരുന്നതിനിടയിൽ, യു.പി പൊലീസിെൻറ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ഏറ്റെടുക്കണമെന്ന് കമലേഷ് തിവാരിയുടെ മകൻ സത്യം തിവാരി ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ടവർതന്നെയാണോ പ്രതികൾ, നിരപരാധികളെ പിടികൂടിയതാണോ എന്ന് വ്യക്തമല്ല. രണ്ട് ഗൺമാൻമാരെയും ഒരു ഗാർഡിനെയും കാവലിനു നിയോഗിച്ചിട്ടുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നിരിക്കേ, സംസ്ഥാന ഭരണകൂടത്തിെൻറ അന്വേഷണത്തിൽ മകൻ അവിശ്വാസം പ്രകടിപ്പിച്ചു.
ഗുജറാത്തിൽനിന്ന് മൗലാന മുഹ്സിൻ ഷെയ്ഖ് (24), റഷീദ് അഹ്മദ് പഠാൻ (23), ഫൈസാൻ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലുവർഷം മുമ്പ് ഇളംപ്രായക്കാർ മാത്രമായിരുന്ന ഇവർ ഇത്രകാലം പക കൊണ്ടുനടന്നുവോ എന്ന ചോദ്യം, വധിക്കപ്പെട്ട കമലേഷ് തിവാരിയുടെ മകെൻറ സംശയത്തിന് ഉപോൽബലകമാണ്. മതപുരോഹിതരായ മൗലാന അൻവാറുൽ ഹഖ്, മുഫ്തി നഈം കാസ്മിൻ എന്നിവരാണ് യു.പിയിലെ ബിജ്നോറിൽ അറസ്റ്റിലായ രണ്ടുപേർ.
പ്രവാചകനിന്ദയെ തുടർന്ന് തിവാരിയെ വധിക്കുന്നവർക്ക് ലക്ഷങ്ങളുടെ പാരിതോഷികം ഇവരിലൊരാൾ പ്രഖ്യാപിച്ചിരുന്നുവെന്ന ഭാര്യയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. സന്ദർശകരായി എത്തിയ രണ്ടുപേരാണ് വെള്ളിയാഴ്ച കമലേഷ് തിവാരിയെ വധിച്ചത്. സെക്യൂരിറ്റിക്കാർ എവിടെപ്പോയി എന്ന ചോദ്യത്തിന് ഉത്തരമായിട്ടില്ല. 2012ൽ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലഭാരത ഹിന്ദു മഹാസഭ സ്ഥാനാർഥിയായി ലഖ്നോ സെൻട്രലിൽ മത്സരിച്ചു തോറ്റ കമലേഷ് തിവാരി 2017ലാണ് ഹിന്ദു സമാജ് പാർട്ടിയുണ്ടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
