Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുലന്ദ്​ശഹർ കലാപം:...

ബുലന്ദ്​ശഹർ കലാപം: ​േഗാഹത്യ​ കേസിൽ മൂന്നുപേർ അറസ്​റ്റിൽ

text_fields
bookmark_border
ബുലന്ദ്​ശഹർ കലാപം: ​േഗാഹത്യ​ കേസിൽ മൂന്നുപേർ അറസ്​റ്റിൽ
cancel

ബുലന്ദ്​ശഹർ: ഉത്തർപ്രദേശിലെ ബുലന്ദ്​ശഹറിൽ കലാപത്തിനും പൊലീസ്​ ഇൻസ്​​െപക്​ടർ ഉൾപ്പെടെ രണ്ടുപേരുടെ മരണത്ത ിനുമിടയാക്കിയ ഗോഹത്യ കേസിൽ മൂന്നു പേർ അറസ്​റ്റിൽ. നദീം, റയീസ്​, കാല എന്നിവരാണ്​ കലാപത്തിന്​ കാരണമായ ഗോഹത്യകേസിൽ അറസ്​റ്റിലായത്​. പ്രതികൾ പശുക്കളെ വയലിൽ എത്തിച്ച്​ വെടിവെച്ച്​ കൊന്നശേഷം മാംസം പങ്കി​െട്ടടുക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. കാലികളെ കടത്തികൊണ്ടുവന്ന്​ ​ മാംസമെടുക്കുന്ന സംഘത്തി​ൽപ്പെട്ട ഇവരിൽ നിന്ന്​ ഡബിൾ ബാരൽ തോക്കും കത്തികളും പിടിച്ചെടുത്തു.

പശുകൊലയുടെ പേരിൽ അക്രമത്തിന്​ പേരിപ്പിച്ച രണ്ടുപേരും കഴിഞ്ഞ ദിവസം അറസ്​റ്റിലായിട്ടുണ്ട്​. സചിൻ സിൻഹ, ജോണി ചൗധരി എന്നിവരാണ് സ്​പെഷ്യൽ ടാസ്​ക്​ ഫോഴ്​സി​​​െൻറ പിടിയിലായത്​. ഇ​തോടെ കലാപ കേസിൽ അറസ്​റ്റിലായവരുടെ എണ്ണം 19 ആയി. എന്നാൽ ഇൻസ്​പെക്​ടർ സ​ുബോധ്​ കുമാർ സിങ്ങി​​​െൻറ കൊലപാതകകേസിൽ പ്രധാനപ്രതിയെ പിടികൂടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cow slaughterBulandshahrcop
News Summary - 3 Arrested In Bulandshahr For Cow Slaughter, Cop's Killers Still Missing- India news
Next Story