Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ വ്യാജ...

ഗുജറാത്ത്​ വ്യാജ ഏറ്റുമുട്ടൽ; ആരോപണങ്ങളെ തള്ളി സുപ്രീംകോടതി സമിതി

text_fields
bookmark_border
ഗുജറാത്ത്​ വ്യാജ ഏറ്റുമുട്ടൽ; ആരോപണങ്ങളെ തള്ളി സുപ്രീംകോടതി സമിതി
cancel

ന്യൂഡൽഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ ആരോപണങ്ങളെ തള്ളി സുപ്രീംകോടതി നിയോഗിച്ച എച്ച്​.എസ്​ ബേദി കമ്മിറ ്റിയുടെ അന്തിമ റിപ്പോർട്ട്​. 2002-2006 കാലഘട്ടത്തിൽ നരേന്ദ്ര മോദി ഗുജറാത്തിൽ മുഖ്യമന്ത്രിയായിരി​െക്ക മുസ്​ലിംക ളെ തെരഞ്ഞെുപിടിച്ച്​ ഇല്ലാതാക്കാൻ ശ്രമം നടന്നുവെന്ന ആരോപണങ്ങൾ നിഷേധിച്ചുകൊണ്ടാണ്​ റിപ്പോർട്ട്​ തയാറാക ്കിയിട്ടുള്ളത്​. 2002 മുതൽ 2006 വരെ ഗുജറാത്തിൽ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച്​ പഠിച്ച്​ റിപ്പോർട്ട്​ തയാറാക്കാന ാണ്​ സുപ്രീം കോടതി മുൻ ജഡ്​ജി എച്ച്​.എസ്​ ബേദിയു​െട അധ്യക്ഷതയിൽ സമിതി രൂപീകരിച്ചത്​. കമ്മിറ്റിയു​െട റിപ്പോ ർട്ട്​ നിരീക്ഷണ സമിതി അധ്യക്ഷന്​ മുമ്പാകെ സമർപ്പിച്ചു.

17 ഏറ്റുമുട്ടലുകളിൽ മൂനെനണ്ണം വ്യാജമാണെന്ന്​ റിപ് പോർട്ട്​ ചുണ്ടിക്കാട്ടുന്നു. കസിം ജാഫർ, സമീർഖാൻ, ഹാജി ഹാജി ഇസ്​മഇൗൽ എന്നിവരെയാണ്​ വ്യാജ ഏറ്റുമുട്ടലിൽ കൊന്ന ത്​. സംഭവത്തിൽ പൊലീസ്​ ഇൻസ്​പെക്​ടർ വരെയുള്ള ഒമ്പതു പൊലീസുകാർ കൊലപാതകക്കുറ്റത്തിന്​ വിചാരണ നേരിടണമെന്നും നിർദേശമുണ്ട്​. ബാക്കി 14 എണ്ണത്തിലും ഗുജറാത്ത്​ ​െപാലീസിന്​ സമിതി ക്ലീൻ ചിറ്റ്​ നൽകുന്നു. ഇൗ കേസുകളിൽ പൊലീസിനെതിരെ നടപടിയുടെ ആവശ്യമില്ലെന്നും സമിതി വ്യക്​തമാക്കുന്നു.

മുസ്​ലിംകളെ തെരഞ്ഞുപിടിച്ച്​ ​െകാന്നതിൽ സംസ്​ഥാന സർക്കാറിന്​ പങ്കുണ്ടെന്നും മുസ്​ലിംകളെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ലണമെന്ന്​ അധികൃതർ വാക്കാൽ നിർദേശം നൽകി​െയന്നുമുള്ള ഗുജറാത്ത്​ മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാറി​​​​​െൻറ ആരോപണങ്ങളെയും റിപ്പോർട്ട്​ തള്ളുന്നു.

ഗോധ്ര സംഭവം നടക്കു​േമ്പാൾ ഗുജറാത്തി​െല എ.ഡി.ജി.പിയായിരുന്ന ശ്രീകുമാർ, 2002ലെ കലാപ കാലത്ത്​ ഇൻറലിജൻറ്സ്​​ ഡി.ജി.പിയായിരുന്നു. ഏറ്റുമുട്ടൽ അന്വേഷിച്ച കമ്മിറ്റിക്ക്​ മുമ്പാകെ രണ്ട്​ നിവേദനങ്ങളാണ്​ അദ്ദേഹം സമർപ്പിച്ചത്​. കൂടാതെ മൊഴി എടുക്കുന്നതിനും ഹാജരായിരുന്നു. മുസ്​ലിംകളെ തെര​ഞ്ഞുപിടിച്ച്​ കൊല്ലാനുള്ള നിർദേശത്തെ ധിക്കരിച്ചതുകൊണ്ടാണ്​ ഡി.ജി.പിയായുള്ള സ്​ഥാനക്കയറ്റം തനിക്ക്​ ലഭിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഗുജറാത്ത്​ ഡി.​െഎ.ജി ഡി.ജി വൻസാരയുടെ രാജിക്കത്തിലും പൊലീസ്​ ഏറ്റുമുട്ടലുകളെ കുറച്ച്​ പരാമർശങ്ങളുണ്ടെന്നും ശ്രീകുമാർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, ശ്രീകുമാറി​​​​​​െൻറ വാദങ്ങളെ ന്യായീകരിക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്ന്​ ജസ്​റ്റിസ്​ ബേദി അധ്യക്ഷനായ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ശ്രീകുമാർ നൽകിയ നിവേദനങ്ങളിലും മൊഴികളിലും പറയുന്ന കാര്യങ്ങൾ പൊതുവായി പറയുന്നവയാണെന്നും മുസ്​ലീംക​െള തെരഞ്ഞെുപിടിച്ച് ഇല്ലാതാക്കിയെന്ന ആരോപണങ്ങൾ രേഖാമൂലം തെളിയിക്കാനായിട്ടില്ലെന്നും 229 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

‘ആരോപണങ്ങൾ തെറ്റാണെന്ന്​ സാഹചര്യങ്ങളിൽ നിന്ന്​ വ്യക്​തമാണ്​. 17 ഏറ്റുമുട്ടലുകളിലെ ഇരകൾ വിവിധ സംസ്​ഥാനങ്ങളിൽ നിന്നുള്ളവരാണ്​. ഉത്തർപ്രദേശ്​, ഉത്തരാഖണ്ഡ്​, ബിഹാർ, കേരളം, മഹാരാഷ്​ട്ര എന്നിവിടങ്ങളി​െല വിവിധ സമുദായത്തിൽ നിന്നുള്ളവരാണ്​. ഇവരിലെ പൊതുഘടകം വിവിധ തീവ്രതയിലുളള കുറ്റകൃത്യ പശ്​ചാത്തലാമാണ്’​ എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ബേദി കമ്മിറ്റി റിപ്പോർട്ട്​ കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സീൽചെയ്​ത്​ കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടി​​​​െൻറ കോപ്പി ഹരജിക്കാരായ മുതിർന്ന മാധ്യമ പ്രവർത്തകർ ബി.ജി വർഗീസിനും ഗാനരചയിതാവ്​ ജാവേദ്​ അക്​തറിനും നൽകാൻ ഇൗ ആഴ്​ചയാണ്​ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയ്​ ഉത്തരവിട്ടത്​. ഗുജറാത്ത്​ ഏറ്റുമുട്ടലുകളിൽ അന്വേഷണം ആവശ്യപ്പെട്ട്​ 2007ലാണ്​ വർഗീസും അക്​തറും സുപ്രീംകോടതിയിൽ വ്യത്യസ്​ത ഹരജികൾ സമർപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFake encountersmalayalam news onlineGujarat Encounter
News Summary - 3 of 17 Gujarat Encounters Fake, SC Committee - India News
Next Story