Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2ജി സ്‌പെക്ട്രം കേസ്:...

2ജി സ്‌പെക്ട്രം കേസ്: എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി

text_fields
bookmark_border
kanimozhi-and-raja
cancel

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി എന്ന്​ വി​േശഷിപ്പിക്കപ്പെടുന്ന, ഒന്നാം യു.പി.എ സർക്കാറി​​​​​െൻറ കാലത്തെ 2ജി സ്​പെക്​ട്രം അഴിമതി കേസിലെ എല്ലാ പ്രതികളെയും കുറ്റമുക്​തരാക്കി. മുൻ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ തലവൻ കര​ുണാനിധിയുടെ മകളും രാജ്യസഭാ എം.പിയുമായ കനിമൊഴി, മുൻ ടെലികോം സെക്രട്ടറി സിദ്ധാർഥ ബെഹ്​റ അടക്കം 17 പ്രതികളെയാണ്​ കുറ്റമുക്​തരാക്കിയത്​. 

2ജി ​സ്​​പെ​ക്​​ട്രം അ​ഴി​മ​തി​ക്കേ​സ്​
2004ലെ ആദ്യ യു.​പി.​എ സ​ർ​ക്കാ​റി​​​​െൻറ കാ​ല​ത്ത്, മൊ​െ​ബെ​ൽ ഫോ​ൺ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നാ​വ​ശ്യ​മാ​യ 2ജി ​സ്​​പെ​ക്​​ട്രം സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​ ലേ​ല​മി​ല്ലാ​തെ വി​ത​ര​ണം ചെ​യ്​​തു.
ന​ഷ്​​ടം: 1.76 ല​ക്ഷം കോ​ടി രൂ​പ​യെ​ന്ന്​ കം​​ട്രോ​ള​ർ-​ഒാ​ഡി​റ്റ​ർ ജ​ന​റ​ൽ വി​നോ​ദ്​ റാ​യ്.
പ്ര​തി​ക​ൾ: മു​ൻ ടെ​ലി​കോം മ​ന്ത്രി എ. ​രാ​ജ, ഡി.​എം.​കെ​യു​ടെ രാ​ജ്യ​സ​ഭാം​ഗം ക​നി​മൊ​ഴി, മു​ൻ ടെ​ലി​കോം സെ​ക്ര​ട്ട​റി സി​ദ്ധാ​ർ​ഥ്​ ബെ​ഹ്​​റ, അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ്​ ഗ്രൂ​പ്പി​​​​െൻറ ഉ​ന്ന​ത ഉ​േ​ദ്യാ​ഗ​സ്​​ഥ​രാ​യ ഗൗ​തം ദോ​ഷി, ഹ​രി​നാ​യ​ർ, സു​രേ​ന്ദ്ര പി​പ​റ, യൂ​നി​ടെ​ക്​ വ​യ​ർ​ലെ​സ്​ എം.​ഡി സ​ഞ്​​ജ​യ്​ ച​ന്ദ്ര, സ്വാ​ൻ ടെ​ലി​കോം ഡ​യ​റ​ക്​​ട​റും ഡി.​ബി റി​യാ​ൽ​റ്റി എം.​ഡി​യു​മാ​യ വി​നോ​ദ്​ ഗോ​യ​ങ്ക, സ്വാ​ൻ ടെ​ലി​കോം പ്ര​മോ​ട്ട​ർ ശാ​ഹി​ദ്​ ഉ​സ്​​മാ​ൻ ബ​ൽ​വ, കു​സ​ഗാ​വ് ഫ്രൂ​ട്ട്സ് ആ​ന്‍ഡ് വെ​ജി​റ്റ​ബ്​​ള്‍സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ ആ​സി​ഫ് ബ​ല്‍വ, രാ​ജീ​വ് അ​ഗ​ര്‍വാ​ൾ, ബോ​ളി​വു​ഡ് നി​ര്‍മാ​താ​വ് ക​രീം മൊ​റാ​നി, രാ​ജ​യു​ടെ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി ആ​ർ.​കെ ച​ന്ദോ​ലി​യ, ക​ലൈ​ജ്​​ഞ​ര്‍ ടി.​വി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ശ​ര​ത്കു​മാ​ര്‍. റി​ല​യ​ൻ​സ്​ ടെ​ലി​കോം ലി​മി​റ്റ​ഡ്, സ്വാ​ൻ ടെ​ലി​കോം, യൂ​നി​ടെ​ക്​ വ​യ​ർ​ലെ​സ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ എ​ന്നീ ക​മ്പ​നി​ക​ളും പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ദേശീയ രാഷ്​ട്രീയത്തിലും തമിഴ്​നാട്​ രാഷ്​ട്രീയത്തിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധിയിൽ, അഴിമതിയുമായി ബന്ധപ്പെട്ട്​ സി.ബി.​െഎയും ആദായനികുതി വകുപ്പും രജിസ്​റ്റർ ചെയ്​ത മൂന്ന്​ കേസുകളും സംശയാതീതമായി തെളിയിക്കുന്നതിൽ ​േപ്രാസിക്യൂഷൻ ദയനീയമായി പരാജയപ്പെ​െട്ടന്ന്​ ഡൽഹി പട്യാല ഹൗസിലെ സി.ബി.​െഎ വിചാരണ കോടതി വ്യക്​തമാക്കി.  പ്രതികൾക്കെതിരെ രേഖാമൂലം ഒരു കുറ്റവും തെളിയിക്കാൻ ​​േപ്രാസിക്യൂഷൻ​ മുതിർന്നി​െല്ലന്ന്​ ജഡ്​ജി ഒ.പി. െസെനി പറഞ്ഞു. സുപ്രീംകോടതി മേൽനോട്ടത്തിലായിരുന്നു സി.ബി.​െഎ അന്വേഷണം. വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ പോകുമെന്ന്​ സി.ബി.​െഎയും എൻഫോഴ്സ്​മ​​​​െൻറ്​ ഡയറക്​ടറേറ്റും അറിയിച്ചു. 

1.76 ലക്ഷം കോടിയുടെ നഷ്​ടം ഖജനാവിന്​ വരുത്തിയെന്ന്​ കം​ട്രോളർ^ഒാഡിറ്റർ ജനറൽ കണ്ടെത്തിയ കേസിൽ, ഖജനാവിന്​ 30,984.55 കോടി രൂപ നഷ്​ടമുണ്ടാക്കിയെന്നാണ്​ സി.ബി.​െഎ കുറ്റപത്രത്തിൽ ബോധിപ്പിച്ചിരുന്നത്​. ഇതിന്​ പുറമെ എൻഫോഴ്സ്​മ​​​​െൻറ്​ ഡയറക്​ടറേറ്റ്​ സമർപ്പിച്ച  കുറ്റപത്രത്തിൽ, കേസിലെ അഴിമതിപ്പണമായി 200 കോടി രൂപ കലൈജ്​ഞര്‍ ടി.വി കൈപ്പറ്റിയ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, ഡി.എം.കെ എം.പി കനിമൊഴി എന്നിവര്‍ക്കൊപ്പം ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെയും പ്രതിയാക്കി.  

കള്ളപ്പണമിടപാട് നിരോധന നിയമപ്രകാരമായിരുന്നു കേസ്​. കലൈജ്​ഞര്‍ ടി.വി മാനേജിങ് ഡയറക്ടര്‍ ശരത്കുമാര്‍, കുസഗാവ് ഫ്രൂട്​സ്​ ആന്‍ഡ് വെജിറ്റബ്​ള്‍സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി എന്നിവരും ഇൗ കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. 

കണ്ടുകെട്ടിയ സ്വത്ത് വിട്ടുകൊടുക്കണം
2ജി ​സ്​​പെ​ക്​​ട്രം അ​ഴി​മ​തി​ക്കേ​സി​ൽ, എ​ൻ​ഫോ​ഴ്​​സ്​​മ​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി)​ക​ണ്ടു​കെ​ട്ടി​യ മു​ഴു​വ​ൻ സ്വ​ത്തും വി​ട്ടു​കൊ​ടു​ക്കാ​ൻ കോ​ട​തി വി​ധി​ച്ചു. അ​ന​ധി​കൃ​ത പ​ണ​മി​ട​പാ​ട്​ കേ​സി​ൽ പ്ര​തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ​മ്പ​ത്ത്​ കു​റ്റ​കൃ​​ത്യ​ത്തി​ലൂ​ടെ വ​ന്നു​ചേ​ർ​ന്ന​താ​ണെ​ന്ന്​ സ്​​ഥാ​പി​ക്കാ​ൻ എ​ൻ​ഫോ​ഴ്​​സ്​​മ​​​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​നാ​യി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ സ്വാ​ൻ ടെ​ലി​കോ​മി​ന്​ 13 ലൈ​സ​ൻ​സ്​ ന​ൽ​കി​യ​തു​വ​ഴ​ി മു​ൻ മ​ന്ത്രി രാ​ജ 200 കോ​ടി അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​താ​യി ഇ.​ഡി ബോ​ധി​പ്പി​ച്ചു. എ​ന്നാ​ൽ,   ഇ​വ മ​റ്റു​പ​ല ഇ​ട​പാ​ടു​ക​ൾ വ​ഴി​യാ​ണെ​ന്ന​തി​​​​െൻറ രേ​ഖ​ക​ളാ​ണ്​ പി​ന്നീ​ട്​​േ​പ്രാ​സി​ക്യൂ​ഷ​ൻ സ​മ​ർ​പ്പി​ച്ച​ത്.

Show Full Article
TAGS:2g scam 2G Spectrum  supreme court correption india news malayalam news 
News Summary - 2G Spectrum Corruption - India News
Next Story