Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2ജി; വിധി തന്നെ സ്വയം...

2ജി; വിധി തന്നെ സ്വയം സംസാരിക്കുന്നു -മൻമോഹൻ സിങ്

text_fields
bookmark_border
manmohan
cancel

ന്യൂഡൽഹി: 2ജി സ്​പെക്​ട്രം ഇടപാടുമായി ബന്ധപ്പെട്ട്​ യു.പി.എ സർക്കാറിനെതിരെ നടന്ന സംഘടിതപ്രചാരണത്തിന്​ അടിസ്​ഥാനമില്ലെന്ന്​ തെളിഞ്ഞിരിക്കുകയാണെന്ന്​ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്​. ഒരുതരത്തിലുമുള്ള ആത്​മപ്രശംസയും തനിക്കാവശ്യമില്ല. വിധി സ്വയം സംസാരിക്കുന്നതാ​െണന്നും അത്​ വ്യക്​തവുമാ​െണന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെതിരെ നടത്തിയ ദുഷ്​പ്രചാരണത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട്​ മാപ്പുപറയണമെന്ന്​ കോൺഗ്രസ്​ ആവശ്യപ്പെട്ടു. സർക്കാറിലെ ഉന്നതർക്കെതിരായ ആരോപണം തെറ്റാണെന്ന്​ സ്​ഥാപിക്ക​െപ്പട്ടതായി​ മുൻ ധനമന്ത്രി​ പി. ചിദംബരം പറഞ്ഞു. വർഷങ്ങളായി കോൺഗ്രസിനെതിരെ നുണപ്രചാരണം നടത്തിയ ബി.ജെ.പി തുറന്നുകാട്ടപ്പെട്ടതായും പ്രധാനമന്ത്രിയും ധനമന്ത്രിയും പരസ്യമായി മാപ്പുപറയണമെന്നും കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സിങ്​ സുർജേവാല പറഞ്ഞു.

കംട്രോളർ^ഒാഡിറ്റർ ജനറൽ വിനോദ്​ റായ്​ അടക്കമുള്ളവരുടെ വിശ്വാസ്യതക്കും മങ്ങലേറ്റു. ഇടപാടിൽ അഴിമതിയില്ലെന്ന ത​​െൻറ വാദം സാധൂകരിക്കപ്പെട്ടതായി മുൻ ടെലികോം മന്ത്രി കപിൽ സിബൽ പറഞ്ഞു. ‘‘അത്​ നുണയുടെ കുംഭകോണമായിരുന്നു. അന്നത്തെ പ്രതിപക്ഷവും വിനോദ്​ റായിയുമെല്ലാം നുണ പറയുകയായിരുന്നു, വിനോദ്​ റായ്​ മാപ്പുപറയണം’’ -സിബൽ പറഞ്ഞു.

വിധി ഒരു ബഹുമതിയായി കോൺ​ഗ്രസ്​ എടുക്കരുതെന്ന്​ ധനമന്ത്രി അരുൺ ജെയ്​റ്റ്​ലി പറഞ്ഞു. നഷ്​ടമുണ്ടായിട്ടില്ലെന്ന കോൺഗ്രസ്​ നിലപാട്​, 2012ൽ സ്​പെക്​ട്രം ഇടപാട്​ സുപ്രീംകോടതി റദ്ദാക്കിയതോടെ പൊളിഞ്ഞതാണ്​. അന്വേഷണഏജൻസികൾ കേസ്​ പഠിച്ച്​ തുടർനടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhkanimozhiMALAYALM NEWS2gscam verdict2G judgement
News Summary - 2G judgement speaks for itself: Manmohan Singh-India News
Next Story