ന്യൂഡൽഹി: ഡൽഹിയിലെ 29 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. കഴിഞ്ഞയാഴ്ച നടത്തിയ സീറോസർവേയിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുള്ളത്.
29.1 ശതമാനം ജനങ്ങളിലും കോവിഡിനെതിരായ ആൻറിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. ഡൽഹിയിലെ 58 ലക്ഷം ജനങ്ങളിൽ കോവിഡിനെതിരായ ആൻറിബോഡിയുണ്ട്.
ഇതുമായി ബന്ധപ്പെട്ട ആദ്യ സർവേ നടന്നത് ആഗസ്റ്റിലെ ആദ്യയാഴ്ചയിലായിരുന്നു. ആദ്യ സർവേയിൽ ഡൽഹിയിൽ 23.48 ശതമാനം പേരിൽ കോവിഡ് ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.