Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവൈകിയെത്തിയതിനാൽ...

വൈകിയെത്തിയതിനാൽ പരീക്ഷാഹാളിലേക്ക്​ പ്രവേശിപ്പിച്ചില്ല; 28കാരൻ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
വൈകിയെത്തിയതിനാൽ പരീക്ഷാഹാളിലേക്ക്​ പ്രവേശിപ്പിച്ചില്ല; 28കാരൻ ആത്മഹത്യ ചെയ്​തു
cancel

ന്യൂഡൽഹി: പരീക്ഷക്കെത്താൻ വൈകിയതിനാൽ ഹാളിലേക്ക്​ പ്രവേശിപ്പിക്കാത്തതിൽ മനം നൊന്ത്​ 28കാരൻ ആത്മഹത്യ ചെയ്​തു. കർണാടകക്കാരനായ വരുൺ എന്ന വിദ്യാർഥിയാണ്​ രാജേന്ദ്ര നഗറിലുള്ള വാടക മുറിയിൽ തൂങ്ങി മരിച്ചത്​. 

ഇന്നലെ നടന്ന യു.പി.എസ്​.സി സിവിൽ സർവീസ്​ പ്രിലിമിനറി പരീക്ഷയെഴുതാൻ ഉത്തര ഡൽഹിയിലെ പഹഡ്​ഗഞ്ചിലുള്ള പരീക്ഷാസ​​െൻററിൽ എത്തിയെങ്കിലും ഹാളിൽ പ്രവേശിക്കാനുള്ള സമയം വൈകിയതിനാൽ അധികൃതർ തടയുകയായിരുന്നു. ഏറെ നാളായി ഇൗ പരീക്ഷ മുന്നിൽ കണ്ട്​ കഠിന പരിശ്രമം നടത്തി വരുകയായിരുന്നു വരുൺ. മൃതദേഹത്തിനരികിൽ നിന്ന്​ പൊലീസ് ആത്മഹത്യ കുറിപ്പ്​ കണ്ടെടുത്തിട്ടുണ്ട്​. 

വരുണി​​​െൻറ ഫോണിലേക്ക്​ പല തവണ വിളിച്ചിട്ടും എടുക്കാത്തതിനാൽ വീട്ടിൽ വന്നു നോക്കിയ കൂട്ടുകാരിയാണ്​ ഇയാളെ മരിച്ച നിലയിൽ കണ്ടത്​. വീടീനു പുറത്തു നിന്ന്​ വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ ജനൽ വഴി നോക്കിയപ്പോൾ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideupschangmalayalam news
News Summary - 28-Year-Old, Late To UPSC Exam Centre, Not Allowed In. Kills Himself-india news
Next Story