വിമാനം ലാൻഡ് ചെയ്തശേഷം ദേഹാസ്വാസ്ഥ്യം; 28കാരനായ പൈലറ്റ് മരിച്ചു
text_fieldsന്യൂഡൽഹി: വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ ഹൃദയാഘാതം മൂലം എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു. ശ്രീനഗറിൽനിന്നുള്ള വിമാനം സുരക്ഷിതമായി ഡൽഹിയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ ഇരുപത്തെട്ടുകാരനായ പൈലറ്റിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
കാബിനുള്ളിൽ ഛർദിച്ച പൈലറ്റിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ജീവനക്കാരന്റെ മരണത്തിൽ എയർ ഇന്ത്യ ദുഃഖം രേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധികൃതരുമായി ചേർന്ന് പൈലറ്റിന്റെ കുടുംബാംഗങ്ങൾക്ക് സാധ്യമായ സഹായമെല്ലാം ചെയ്യുമെന്നും വിമാനക്കമ്പനി അറിയിച്ചു.
പൈലറ്റിന്റെ കുടുംബാംഗങ്ങളുടെ സ്വകാര്യതമാനിച്ച് മരണത്തിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് എയർ ഇന്ത്യ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

