Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏപ്രിൽ 30 വരെ​...

ഏപ്രിൽ 30 വരെ​ കോവിഡ്​ ബാധിച്ച 28 ശതമാനം പേർക്ക്​ രോഗലക്ഷണങ്ങളില്ല

text_fields
bookmark_border
ഏപ്രിൽ 30 വരെ​ കോവിഡ്​ ബാധിച്ച 28 ശതമാനം പേർക്ക്​ രോഗലക്ഷണങ്ങളില്ല
cancel

ന്യൂഡൽഹി: രാജ്യത്ത്​ ഏപ്രിൽ 30 വരെ ​കോവിഡ്​ സ്​ഥിരീകരിച്ച 40,185 പേരിൽ 28 ശതമാനം പേർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്ന് ഐ.സി.എം.ആർ. ഇവരിൽനിന്ന്​ കൂടുതൽ പേരിലേക്ക്​ രോഗം പടർന്നിട്ടുണ്ടോയെന്നത്​ ആശങ്ക ഉയർത്തുന്നു.

രോഗം സ്​ഥിരീകരിച്ചവരിൽ 5.2 ശതമാനം ആരോഗ്യ പ്രവർത്തകരാണെന്ന്​ ഇന്ത്യൻ ജേർണൽ ഓഫ്​ മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

രോഗലക്ഷണമില്ലാതിരുന്ന 28.1 ശതമാനം പേരിൽ 25.3 ശതമാനം പേരും രോഗികളുമായി അടുത്ത സമ്പർക്ക പട്ടികയിലുള്ളവരാണ്​. മതിയായ സുരക്ഷ സംവിധാനങ്ങളി​ല്ലാതെ ജോലി ചെയ്​ത ആരോഗ്യ പ്രവർത്തകരാണ്​ ഇതിൽ 2.8 ശതമാനം പേർ. ജനുവരി 22 മുതൽ ഏപ്രിൽ 30 വരെ രാജ്യത്ത്​ 10,21,518 പേരെയാണ്​ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. കോവിഡ്​ രോഗം ഗുരുതരമാകുന്നത്​ പത്തുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും പ്രായമായവരിലുമാണ്​. രോഗം സ്​ഥിരീകരിച്ചവരിൽ 41.6ശതമാനം പുരുഷൻമാരും 24.3 ശതമാനം സ്​ത്രീകളുമാണെന്നും ഐ.സി.എം.ആർ പറയുന്നു.

രാജ്യത്തെ മൊത്തം 736 ജില്ലകളിൽ 523 ജില്ലകളിലാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചിരിക്കുന്നത്​. മഹാരാഷ്​ട്രയിലാണ്​ കൂടുതൽ രോഗികൾ. 10.6 ശതമാനം രോഗികളാണ്​ മഹരാഷ്​ട്രയിൽ. ഡൽഹി 7.8, ഗുജറാത്ത്​ 6.3, മധ്യപ്രദേശ്​ 6.1, പശ്ചിമബംഗാൾ 5.8 എന്നിങ്ങളെയാണ്​ രോഗബാധിതരുടെ എണ്ണം.  

രോഗലക്ഷണമുള്ള 12810 സാമ്പിളുകൾ പരിശോധിച്ചതിൽ എല്ലാവർക്കും ചുമയും പനിയുമുണ്ടായിരുന്നു​. ചിലരിൽ തൊണ്ടവേദനയും ശ്വാസതടസവും റിപ്പോർട്ട്​ ​െചയ്​തു. അഞ്ചുശതമാനത്തിൽ താഴെപേർക്ക്​ ഛർദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം എന്നിവയും ഉണ്ടായിരുന്നു.  
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscorona viruscovid 19
News Summary - 28 Percent of 40,184 Covid Positive Cases in India till 30 April were Asymptomatic -India news
Next Story