Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 10:15 AM IST Updated On
date_range 13 April 2022 10:15 AM ISTഗുരുഗ്രാം മേളയിൽ മായം കലർന്ന പ്രസാദം കഴിച്ച 28 പേർ ആശുപത്രിയിൽ
text_fieldsbookmark_border
Listen to this Article
മായം കലർന്ന പ്രസാദം കഴിച്ച് നിരവധി കുട്ടികളടക്കം 28 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറൂഖ് നഗറിനടുത്തുള്ള മുബാരിക്പൂരിൽ നടന്ന മേളയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
മേളയിൽ ആളുകൾക്ക് ലഹരി കലർന്ന ജ്യൂസ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. ജ്യൂസ് കുടിച്ചതിന് ശേഷം കുട്ടികൾ ഉൾപ്പെടെ 28 ഓളം പേരെ അസ്വസ്ഥതകളെ തുടർന്ന് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അവർക്ക് പ്രഥമശുശ്രൂഷ നൽകി. ആരോഗ്യനില തൃപ്തികരമാണെന്ന് പറയപ്പെടുന്നു. സംഭവത്തിൽ ഗുരുഗ്രാം പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

