Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right28 ജീവനക്കാർക്ക്​​...

28 ജീവനക്കാർക്ക്​​ കോവിഡ്: സീ ന്യൂസ് ഓഫിസും സ്​റ്റുഡിയോയും പൂട്ടി

text_fields
bookmark_border
28 ജീവനക്കാർക്ക്​​ കോവിഡ്: സീ ന്യൂസ് ഓഫിസും സ്​റ്റുഡിയോയും പൂട്ടി
cancel

ന്യൂഡൽഹി: 28 ജീവനക്കാർക്ക്​ കോവിഡ്​ ബാധിച്ചതിനെത്തുടർന്ന്​ സീ ന്യൂസിൻെറ ഡൽഹി ബ്യൂറോയും സ്​റ്റുഡിയോയും താൽക്കാലികമായി​ അടച്ചുപൂട്ടി. മെയ്​ 15നാണ്​ സീ ന്യൂസിലെ ജീവനക്കാരന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിന്​ പിന്നാലെ രോഗം ബാധിച്ച ജീവനക്കാരനുമായി സമ്പർക്കം പുലർത്തിയ മറ്റ്​ ജീവനക്കാരെയും പരിശോധനക്ക്​ വിധേയരാക്കി. ഇതിൽ 27 പേർക്കാണ്​ രോഗബാധ കണ്ടെത്തിയത്​. അവരില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകള്‍ നേരിടാത്തവരുമായിരുന്നുവെന്നും സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രോഗനിര്‍ണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാന്‍ സാധിച്ചതെന്ന്​ സുധിര്‍ ചൗധരി വ്യക്തമാക്കി.

പ്രോ​ട്ടോ​േകാളും ആരോഗ്യ​പ്രവർത്തകർ നൽകുന്ന മാർഗനിർദേശങ്ങളും പാലിച്ചാണ്​ സീ ന്യൂസ്​ നെറ്റ്​വർക്ക്​ പ്രവർത്തിക്കുന്നതെന്നും അണുവിമുകത്മാക്കുന്നതിൻെറ ഭാഗമായി ഓഫിസ്​, ന്യൂസ്​ റൂം, സ്​റ്റുഡിയോ എന്നിവ അടച്ചുപൂട്ടിയതായും അദ്ദേഹം വ്യക്​തമാക്കി. ന്യൂസ്​ വിഭാഗം താൽക്കാലികമായി മറ്റൊരു കേന്ദ്രത്തിലേക്ക്​ മാറ്റി. 


നിലവിൽ 2500ലധികം ജീവനക്കാരാണ്​ സീ മീഡിയ കോർപറേഷന്​ കീഴിൽ ജോലി ചെയ്യുന്നത്​. സമൂഹമാധ്യമങ്ങളിലൂടെ ചാനലിന്​ നേരെ കല്ലെറിയുന്നവർക്ക്​ ചൗധരി നേരത്തെ മറുപടിപറഞ്ഞിരുന്നു. ‘രോഗബാധിതർക്ക്​ വീട്ടിലിരുന്ന്​ മീമുകൾ പങ്കുവെക്കാനുള്ള സൗകര്യമുണ്ട്​. അർപ്പണബോധമുള്ള പ്രഫഷനലുകളായതിനാലാണവർ ജോലിക്കെത്തിയത്​’ ചൗധരി ട്വീറ്റ്​ ചെയ്​തു. 

എന്നാൽ ട്വീറ്റിൻെറ ചുവടുപിടിച്ച്​ രോഗംബാധിച്ച ജീവനക്കാർ ഇപ്പോഴും ജോലിക്കെത്തുന്നുണ്ടെന്ന്​ സമൂഹമാധ്യമങ്ങളിൽ വ്യാപക ആക്ഷേപമുയർന്നിരുന്നു. തൻെറ ട്വീറ്റ്​ വളച്ചൊടിച്ച്​ ചിലർ പ്രചാരണം നടത്തുകയാണെന്ന്​ ചൗധരി ആരോപിച്ചു. രോഗബാധിതർ ആരും തന്നെ ജോലിക്കെത്തുന്നില്ലെന്നും കോവിഡ്​ പരിശോധന പോസിറ്റീവായ അന്നുതന്നെ എല്ലാവരെയും ക്വാറൻറീനിൽ പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം വ്യക്​തമാക്കി. 


കഴിഞ്ഞ രണ്ടുമാസത്തിനിടെ  രാജ്യത്ത്​ നിരവധി മാധ്യമപ്രവർത്തകർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഏപ്രിൽ 26ന്​ ചെന്നൈ ആസ്​ഥാനമായ തമിഴ്​ വാർത്ത ചാനലിലെ 50 ജീവനക്കാർക്ക്​ രോഗം സ്​ഥിരീകരിച്ചു. അതിന്​ മുമ്പ്​ മുംബൈയിൽ 170 മാധ്യമപ്രവർത്തകരുടെ സാംപിൾ പരിശോധിച്ചപ്പോൾ 50 പേർക്കായിരുന്നു​ രോഗബാധ. മെയ്​ ഏഴിനാണ്​ യു.പിയിലെ ആഗ്രയിൽ മാധ്യപ്രവർത്തകൻ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zee newscorona viruscovid 19sudhir chaudhary
News Summary - 28 employees have Covid-19 Zee News office and studios sealed- india
Next Story