അസം തടങ്കൽ പാളയത്തിൽ മരണം 28; ബംഗ്ലാദേശികൾ മൂന്ന്
text_fieldsഗുവാഹതി: പൗരത്വപ്പട്ടികയിൽ ഇടംപിടിക്കാതിരുന്നവരെ പാർപ്പിക്കുന്ന അസമിലെ തടങ് കൽ പാളയങ്ങളിൽ മരിച്ച 28 പേരിൽ മൂന്നുപേർക്ക് മാത്രമാണ് ബംഗ്ലാദേശ് വിലാസമെന്ന് സ ർക്കാർ നിയമസഭയിൽ വ്യക്തമാക്കി. ബസുദേവ് ബിശ്വാസ്, നാഗേൻ ദാസ്, ദുലാൽ മിയ എന്നിവരാണിവർ. രോഗബാധിതരായി മരിച്ച ബാക്കിയുള്ളവർ അസമിലെ വിവിധ ജില്ലകളിൽ താമസിച്ചിരുന്നവരാണ്. നവംബർ 21 വരെയുള്ള കണക്കാണിത്.
നിലവിലുള്ള ആറ് തടങ്കൽ പാളയങ്ങൾക്ക് പുറമെ ഗോപാൽപുര ജില്ലയിൽ ഒരെണ്ണം നിർമാണത്തിലുണ്ട്. കൂടുതൽ ജയിലുകൾ ഒരുക്കാൻ കേന്ദ്രത്തിെൻറ അനുമതി കാത്തിരിക്കുകയാണെന്ന് എ.ജി.പി എം.എൽ.എ ഉത്പൽ ദത്തയുടെ ചോദ്യത്തിനുള്ള മറുപടിയായി പാർലമെൻററി കാര്യമന്ത്രി ചന്ദ്ര മോഹൻ പടൗറി അറിയിച്ചു. മരിച്ചവർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
ആറ് തടങ്കൽ പാളയങ്ങളിലായി 988 പേരാണ് ഉള്ളത്. ഇതിൽ 957 പേർ വിദേശികളെന്ന്് മുദ്രകുത്തിയവരും 31 കുട്ടികളുമാണ്. അതിനിടെ വിഷയത്തിൽ ഗുവാഹതി കോട്ടൺ യൂനിവേഴ്സിറ്റി വിദ്യാർഥികൾ നഗരത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
