Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
crematorium
cancel
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനിടെ...

24 മണിക്കൂറിനിടെ 2,76,070 കോവിഡ്​ കേസുകൾ; പരിശോധിച്ചത്​ 20.55 ലക്ഷം സാമ്പിളുകൾ

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ 24 മണിക്കൂറിനിടെ 2,76,070 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 3874ആണ്​ ജീവൻ നഷ്​ടമായവരുടെ എണ്ണ​ം. രോഗബാധിതരേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണമാണ്​ കൂടുത​െലന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

3,69,077 പേരാണ്​ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്​. 31,29,878 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 2,57,72,400 ആണ്​ ആകെ രോഗബാധിതരുടെ എണ്ണം. 2,23,55,440 ​പേർ രോഗമുക്തി നേടി. 2,87,122 പേർക്ക്​ ജീവൻ നഷ്​ടമാകുകയും ചെയ്​തു.

രാജ്യത്ത്​ കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ സാമ്പിളുകൾ പരിശോധിച്ചിരുന്നു. 20.55ലക്ഷം സാമ്പിളുകളാണ്​ 24 മണിക്കൂറിനിടെ പരിശോധിച്ചത്​.

5,58,911 പേർ ചികിത്സയിലുള്ള കർണാടകയിലാണ്​ നിലവിൽ രോഗവ്യാപനം രൂക്ഷം. മഹാരാഷ്​ട്രയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4,04,229 ആയി കുറഞ്ഞു. രാജ്യത്തെ 69.02 കേസുകളും കർണാടക, മഹാരാഷ്​ട്ര, കേരള, തമിഴ്​നാട്​, ആ​ന്ധ്രപ്രദേശ്​, രാജസ്​ഥാൻ, ഉത്തർപ്രദേശ്​, പശ്ചിമബംഗാൾ എന്നീ സംസ്​ഥാനങ്ങളിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു​.

കോവിഡി​െൻറ രണ്ടാം തരംഗം അവസാനിക്കുന്നതായാണ്​ വിദഗ്​ധരുടെ വിലയിരുത്തൽ. അതേസമയം ബ്ലാക്ക് ഫംഗസ്​ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നത്​ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ നിരവധി സംസ്​ഥാനങ്ങളിൽ റിപ്പോർട്ട്​ ചെയ്​ത ബ്ലാക്ക്​ ഫംഗസ്​ കേസുകൾ ചികിത്സിച്ച്​ ഭേദമാക്കിയതായാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Covid DeathCorona Virus
News Summary - 2.76 Lakh Fresh Covid Cases in India
Next Story