Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
27 yr old man arrested for molesting PhD student inside JNU campus
cancel

ജെ.എൻ.യുവിൽ പി.എച്ച്.ഡി വിദ്യാർഥിനിക്ക് നേരെയുണ്ടായ ആക്രമണം; 27കാരൻ അറസ്റ്റിൽ

text_fields
bookmark_border

ന്യൂഡൽഹി: ജവഹർ ലാൽ നെഹ്റു സർവകലാശാലയി​ൽ പി.എച്ച്.ഡി വിദ്യാർഥിക്ക് നേരെയുണ്ടായ ലൈംഗികാക്രമണത്തിൽ 27കാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അക്ഷയ് ദോലെയാണ് അറസ്റ്റിലായത്. സംഭവ സമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

മൊബൈൽ റിപ്പയറിങ് കടയിൽ ജോലി ചെയ്യുന്ന ഇയാൾ വടക്കൻ ഡൽഹിയിലെ മുനിർകയിൽ ഭാര്യക്കും കുട്ടി​ക്കുമൊപ്പമാണ് താമസം. ജെ.എൻ.യു കാമ്പസിലെ ആയിരത്തിലധികം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് ഇയാളുടെ വാടക വീട്ടിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജനുവരി 17ന് രാവിലെ ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതോടെ ഭാര്യ സ്വന്തം വീട്ടി​ലേക്ക് മടങ്ങി. തുടർന്ന് വൈകിട്ട് ഇയാൾ മദ്യപിച്ചശേഷം ജെ.എൻ.യു പരിസരത്തെത്തുകയായിരുന്നു. അവിടെവെച്ച് മൂന്ന് സ്ത്രീകൾ കാമ്പസിനകത്തേക്ക് ​​പ്രവേശിക്കുന്നത് കാണുകയും ദുരുദ്ദേശത്തോടെ ഇവരെ പിന്തുടരുകയുമായിരുന്നു. മൂന്നുപേരെയും ഹോസ്റ്റൽ വരെ ഇയാൾ പിന്തുടർന്നിരുന്നു. ഇതേസമയത്താണ് പി.എച്ച്.ഡി വിദ്യാർഥിനിയെ ഇയാൾ കാണുന്നതെന്നും ഉപദ്രവിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

പെൺകുട്ടി ഒറ്റപ്പെട്ട സ്ഥലത്തെത്തിയപ്പോൾ തടഞ്ഞുനിർത്തുകയും ആക്രമിക്കുകയുമായിരുന്നു. പെൺകുട്ടി എതിർത്തതോടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും പരിക്കേൽപ്പിക്കുകയും ചെയ്തു​. ​വിദ്യാർഥിയുടെ ഫോണും ഇയാൾ തട്ടിയെടുത്തു. തുടർന്ന് പെൺകുട്ടി ഒച്ചവെച്ച് ആളെക്കൂട്ടുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 27 yr old man arrested for molesting PhD student inside JNU campus
Next Story