റാഞ്ചിയിൽ ബൈക്ക് മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു
text_fieldsറാഞ്ചി: വാഹനമോഷണം ആരോപിച്ച് ഝാർഖണ്ഡിലെ റാഞ്ചിയിൽ വീണ്ടും ആൾക്കൂട്ടക്കൊല. ഞായറാഴ്ച പുലർച്ച ആൾക്കൂട്ടത്തിെൻറ ക്രൂരമർദനമേറ്റ് മുബാറക് ഖാൻ (27) ആണ് മരിച്ചത്. സമീപ ഗ്രാമമായ മഹേഷ്പൂരിൽ നിന്നെത്തിയ മുബാറക് ബൈക്കിെൻറ ബാറ്ററിയും ടയറും മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സിർക്ക ഗ്രാമത്തിലെ ആൾക്കൂട്ടം മർദനം അഴിച്ചുവിടുകയായിരുന്നു. സംഭവത്തിൽ 17 അജ്ഞാത വ്യക്തികളെ പ്രതിചേർത്ത് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ചോദ്യംചെയ്യൽ തുടരുകയാണെന്നും അൻഗാറ പൊലീസ് സ്റ്റേഷൻ ഇൻചാർജ് ബ്രജേഷ് കുമാർ അറിയിച്ചു.
അതേസമയം, വ്യക്തിവൈരാഗ്യമുള്ള ചിലർ മുബാറക്കിനെ ഗ്രാമത്തിലേക്ക് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നുവെന്ന് ഒരുപറ്റം പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
ഈ മാസം എട്ടിന് റാഞ്ചി കോട്വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ സച്ചിൻ കുമാർ വർമയെ (22) സമാന ആരോപണം ചുമത്തി നാൽപതിലേറെ പേർ ചേർന്ന് അടിച്ചുകൊന്നിരുന്നു.

