Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെറ്റിദ്ധാരണ മൂലം ഭർത്താവുമായി പിരിയുമെന്ന് ജ്യോതിഷിയുടെ പ്രവചനം; പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു

text_fields
bookmark_border
തെറ്റിദ്ധാരണ മൂലം ഭർത്താവുമായി പിരിയുമെന്ന് ജ്യോതിഷിയുടെ പ്രവചനം; പ്രതിശ്രുത വധു ആത്മഹത്യ ചെയ്തു
cancel

ബംഗളൂരു: തെറ്റിദ്ധാരണ മൂലം ഭർത്താവുമായി പിരിയുമെന്ന ജ്യോതിഷിയുടെ പ്രവചനത്തിനു പിന്നാലെ പ്രതിശ്രുത വധു വിവാഹത്തിനു മുമ്പ് തന്നെ ആത്മഹത്യ ചെയ്തു. 27കാരിയായ ബംഗളൂരു ടെക്കിയാണ് ബാഗൽഗുണ്ടയിലെ വീട്ടിൽ വെള്ളിയാഴ്ച തൂങ്ങിമരിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് ജ്യോതിഷി നടത്തിയ പ്രവചനത്തിൽ മനം നൊന്താണ് യുവതി തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മരിച്ച വിദ്യാജ്യോതി മറ്റൊരു ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. യുവതിയുടെ ഇഷ്ടപ്രകാരം രക്ഷിതാക്കൾ ഇവരുടെ വിവാഹം അംഗീകരിക്കുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് യുവതിയുടെ രക്ഷിതാക്കൾ അടുത്തിടെ ഒരു ജ്യോതിഷിയെ കണ്ടിരുന്നു. കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകുമെന്നും അത് വേർപിരിയലിലേക്കു നയിക്കുമെന്നും ജ്യോതിഷി പറഞ്ഞതായി പൊലീസ് പറഞ്ഞു.

ഇതിനു പരിഹാരമാർഗമായി ജ്യോതിഷി ഒമ്പത് ദിവസത്തെ കർമങ്ങൾ നിർദേശിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കൾ ഈ കർമങ്ങൾ ചെയ്തു വരികയായിരുന്നു. പൂജയുടെ ഒമ്പതാം ദിവസമാണ് യുവതി മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് തൂങ്ങി മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 27-Year-Old Bengaluru Techie Hangs Herself After Astrologer Prediction on marriage
Next Story