Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജസ്​ഥാനിൽ 27 ജില്ലകളിൽ പുതിയ കോവിഡ്​ കേസുകളില്ല; 24 മണിക്കൂറിനിടെ സംസ്​ഥാനത്ത്​ കോവിഡ്​ മരണവുമില്ല
cancel
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ 27...

രാജസ്​ഥാനിൽ 27 ജില്ലകളിൽ പുതിയ കോവിഡ്​ കേസുകളില്ല; 24 മണിക്കൂറിനിടെ സംസ്​ഥാനത്ത്​ കോവിഡ്​ മരണവുമില്ല

text_fields
bookmark_border

ജയ്​പൂർ: രാജ്യം പതിയെ കോവിഡ്​ ഭീതിയിൽനിന്ന്​ കരകയറുന്നതിന്‍റെ ശുഭസൂചനയായി പല സംസ്​ഥാനങ്ങളിലും വൈറസ്​ ബാധിതരുടെ എണ്ണം കുത്തനെ കുറയു​േമ്പാൾ ഒരു പടി മുന്നിൽനടന്ന്​ രാജസ്​ഥാൻ. സംസ്​ഥാനത്തെ 33 ജില്ലകളിൽ 27ലും ഒരു പോസിറ്റീവ്​ കേസു പോലും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തില്ല.

ഒരു ദിവസത്തെ കണക്കുകളിൽ മൊത്തം സംസ്​ഥാനത്ത്​ 17 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇതിൽ മൂന്നും തലസ്​ഥാനമായ ജയ്​പൂരിലാണ്​. ഒറ്റ മരണവുമില്ല. സികർ, സിരോഹി, കോട്ട, നഗൗർ തുടങ്ങിയ ജില്ലകളാണ്​ കോവിഡ്​ റിപ്പോർട്ട്​ ചെയ്യപ്പെടാത്തത്​.

രാജ്യത്ത്​ 43,509 കോവിഡ്​ കേസുകളാണ്​ 24 മണിക്കൂറിനിടെ റിപ്പോർട്ട്​ ചെയ്​തത്​. ഇതിൽ 22,064 കേസുകളും കേരളത്തിലാണ്​- പകുതിയിൽ കൂടുതൽ. രോഗം ബാധിച്ച്​ മരണപ്പെട്ടവർ കൂടുതൽ മഹാരാഷ്​ട്രയിലും- 286 പേർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:27 Rajasthan districtszero new Covid-19 casesno deaths
News Summary - 27 Rajasthan districts report zero new Covid-19 cases; no deaths in state in 24 hours
Next Story