Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വാ​തി​യു​ടെ...

സ്വാ​തി​യു​ടെ ചി​റ​കി​ലേ​റി പ​റ​ന്നു, 263 ഇ​ന്ത്യ​ക്കാ​ര്‍

text_fields
bookmark_border
swatu-rawal
cancel
camera_alt??????? ????????

അ​ത് രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന​നി​മി​ഷ​മാ​യി​രു​ന്നു. കോ​വി​ഡ്-19 അ​തി​വേ​ഗം മ​ര​ണം വി​ത​ക്കു​ന്ന ഒ​രു നാ​ട്ടി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്ക​മു​ള്ള 263 ഇ​ന്ത്യ​ക്കാ​രെ, ഒ​രു പെ​ണ്‍കു​ട്ടി​യു​ടെ നി​ശ്ച​യ​ദാ​ര്‍ഢ്യം, സു​ര​ക്ഷി​ത​രാ​യി നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി​ച്ചു. എ​യ​ര്‍ഇ​ന്ത്യ ബോ​യി​ങ് 777 വി​മാ​ന​ത്തി​ല്‍ പൈ​ല​റ്റാ​യ സ്വാ​തി റാ​വ​ല്‍ ആ​ണ് റോ​മി​ല്‍ കു​ടു​ങ്ങി പ്ര​തീ​ക്ഷ​യ​റ്റ നി​ല​യി​ല്‍ ക​ഴി​ഞ്ഞ ഇ​ന്ത്യ​ക്കാ​രെ ഡ​ല്‍ഹി​യി​ലെ​ത്തി​ച്ച​ത്.

നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റി​യ സ്‌​ഥൈ​ര്യം പ്ര​ക​ടി​പ്പി​ച്ച ഈ ​പൈ​ല​റ്റി​ന് പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​രു​ടെ അ​ഭി​ന​ന്ദ​നം പ്ര​വ​ഹി​ക്കു​ക​യാ​ണ്. ഇ​ത്ത​രം അ​ടി​യ​ന്ത​ര​ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ വ​നി​ത പൈ​ല​റ്റാ​ണ് സ്വാ​തി. വി​ദേ​ശ​സ​ഞ്ചാ​രം ന​ട​ത്തി​യ പ​ല എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രും ‘ഭ്ര​ഷ്​​ടി’​നു സ​മാ​ന​മാ​യ ബ​ഹി​ഷ്‌​ക​ര​ണം നേ​രി​ടു​മ്പോ​ഴാ​ണ് സ്വാ​തി ഈ ​ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്.

22നാ​യി​രു​ന്നു യാ​ത്ര. റോ​മി​ലെത്തു​േമ്പാൾ യാ​ത്ര​ക്കാ​ര്‍ ത​യാ​റാ​യി നി​ല്‍ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​മാ​യി ഡ​ല്‍ഹി​യി​ലെ​ത്തി​ക്കു​ക​യും ചെ​യ്തു. 2006 മു​ത​ല്‍ എ​യ​ര്‍ ഇ​ന്ത്യ​യി​ല്‍ ജോ​ലി ചെ​യ്യു​ന്നു ഒ​രു​കു​ട്ടി​യു​ടെ അ​മ്മ​കൂ​ടി​യാ​യ സ്വാ​തി.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:swathy raval
News Summary - 263 indians are fly away from rome with swathy
Next Story