Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ 26...

മഹാരാഷ്​ട്രയിൽ 26 മാവോവാദികൾ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലെന്ന്​ പൊലീസ്​

text_fields
bookmark_border
maoist
cancel
camera_alt

representational image

മുംബൈ/നാഗ്​പൂർ: മഹാരാഷ്​ട്രയിലെ ഗദ്​ചിരോലി ജില്ലയിൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 26 മാവോവാദികൾ കൊല്ലപ്പെട്ടു. ഗ്യാരാബട്ടി വനമേഖലയിലെ കൊർച്ചിയിൽ ശനിയാഴ്​ച രാവിലെയാണ്​ വെടിവെപ്പുണ്ടായതെന്ന്​ ജില്ല പൊലീസ്​ സൂപ്രണ്ട്​ അങ്കിത്​ ഗോയൽ പറഞ്ഞു.

മുംബൈയിൽ നിന്ന്​ 920 കി.മീറ്റർ അകലെയാണ്​ ഈ സ്​ഥലം. സി-60 പൊലീസ് കമാൻഡോ സംഘം അഡീഷണൽ എസ്​.പി സൗമ്യ മുണ്ടെയുടെ നേതൃത്വത്തിൽ​ പ്രദേശത്ത്​ തിര​ച്ചിൽ നടത്തുകയായിരുന്നു. തങ്ങൾക്കുനേരെ വെടിവെപ്പുണ്ടായപ്പോഴാണ്​ തിരിച്ചു വെടിവെച്ചതെന്നാണ്​ പൊലീസ്​ പറയുന്നത്​.

ഏറ്റുമുട്ടൽ വൈകിയും തുടർന്നു. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങൾ വ്യക്തമല്ലെങ്കിലും ഇതിൽ ഒരാൾ ഉന്നത നക്​സൽ നേതാവാണെന്ന്​ പൊലീസ്​ വൃത്തങ്ങൾ അറിയിച്ചു. നാലു പൊലീസുകാർക്ക്​ ഗുരുതര പരിക്കേറ്റു. ഇവരെ ചികിത്സക്കായി കോപ്​റ്ററിൽ നാഗ്​പൂരിലെത്തിച്ചു. ഛത്തീസ്​ഗഡ്​ അതിർത്തിയിലാണ്​ ഏറ്റുമുട്ടൽ നടന്ന സ്​ഥലം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maoistsencounter
News Summary - 26 Maoists Killed In Encounter In Maharashtra
Next Story