ബാലവേല: ഹൈദരാബാദിൽ 26 കുട്ടികളെ രക്ഷിച്ചു
text_fieldsഹൈദരാബാദ്: ബാലവേലക്കിരയായ 26 കുട്ടികളെ ൈഹദരാബാദ് പൊലീസ് രക്ഷിച്ചു. ഹൈദരാബാദിൽ കരാർ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇവർ. കുട്ടികളെ േജാലിക്കായി കൊണ്ടുന്ന ഒരാളെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
ധനപുർ എക്സ്പ്രസ് ട്രെയിനിൽ 200 കുട്ടിത്തൊഴിലാളികളെ ഒരു തൊഴിൽ സ്ഥാപനം കൊണ്ടുവരുന്നുവെന്നുവെന്ന് ഒരു സന്നദ്ധ സംഘടന നൽകിയ വിവരപ്രകാരം നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ രക്ഷിച്ചതെന്ന് ഹൈദരാബാദ് ജില്ലാ ശിശുസംരക്ഷണ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.
വനിതാ ശിശുക്ഷേമ വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവരുടെ സഹകരണത്തോടെ പൊലീസാണ് കുട്ടികളെ രക്ഷിച്ചത്. രക്ഷെപ്പട്ട കുട്ടികളിൽ ഭൂരിഭാഗവും ബിഹാറിൽ നിന്നും മധ്യപ്രദേശിൽ നിന്നുമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
