താനെയിൽ അഞ്ചു നില കെട്ടിടത്തിൽ തീപിടിത്തം; 250 ഓളം താമസക്കാരെ ഒഴിപ്പിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ താനെ നഗരത്തിലെ അഞ്ചു നില കെട്ടിടത്തിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തെ തുടർന്ന് 250 ഓളം താമസക്കാരെ ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു.
വാഗ്ലെ എസ്റ്റേറ്റ് ഏരിയയിലെ ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള അലക്കു കടയിൽ പുലർച്ചെ അഞ്ചോടെയാണ് തീപിടിത്തമെന്നും ആർക്കും പരിക്കില്ലെന്നും താനെ മുനിസിപ്പൽ കോർപ്പറേഷൻ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും റീജിയണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ ടീം അംഗങ്ങളും സ്ഥലത്തെത്തി കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. ഒരു മണിക്കൂറിനുള്ളിൽ തീ അണച്ചതിനെ തുടർന്ന് ആളുകളെ അവരുടെ അപ്പാർട്ടുമെന്റുകളിലേക്ക് മടങ്ങാൻ അനുവദിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

