ജനസേവനത്തിന്‍റെ 25 വർഷം: ജനങ്ങളാണ് തന്‍റെ കരുത്തെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: ഇന്ത്യയെ 2047ഓടെ വികസിത രാജ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ‘നമ്മൾ അത് നേടിയിരിക്കും’ എന്ന പുതിയ മുദ്രാവാക്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘവീക്ഷണമുള്ള നയങ്ങളും കഠിനാധ്വാനവുമാണ് അതിന് വേണ്ടത്. ഭരണരംഗത്ത് 25 വർഷം പൂർത്തിയാകുന്നതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച വികസിത ഭാരത സങ്കൽപ് സഭയെ അദ്ദേഹം അഭിസംബോധന ചെയ്തു. വികസിത ഭാരതമെന്ന ജനങ്ങളുടെ സ്വപ്നം പൂവണിയുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
ഡൽഹിയിലെ ഇന്ദിരഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ‘സേവാ ജ്യോതി’ യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തു. ജനങ്ങളാണ് തന്‍റെ കരുത്തെന്നുപറഞ്ഞ അദ്ദഹം രാജ്യത്തെ ഓരോ പൗരന് മുന്നിലും വണങ്ങുകയാണെന്ന് പറഞ്ഞു. നേരത്തെ അദ്ദേഹം ചരിത്രപ്രസിദ്ധമായ ശ്രീ വിനായക് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും ആരതിയും നടത്തി.
പ്രധാനമന്ത്രിയുടെ നേട്ടങ്ങളെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിസഭ പ്രത്യേക പ്രമേയം പാസാക്കി. ഇന്ത്യ മുന്നേറുകയാണ്. നൂറുവർഷം മുമ്പ് നമ്മൾ വെറും 40 കോടി ആയിരുന്നെങ്കിൽ ഇന്ന് 140 കോടിയാണ്. എല്ലാവരും ഒരുമിച്ച് വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കും. നമ്മൾ അത് നേടുകതന്നെ ചെയ്യും- അദ്ദേഹം പ്രഖ്യാപിച്ചു.
വോട്ടിനുവേണ്ടി സമൂഹത്തിലുണ്ടാക്കുന്ന ഭിന്നിപ്പാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർഷകർക്ക് പാടത്ത് വെള്ളമില്ലാതായാൽ അത് ഏതെങ്കിലും ഒരു ജാതിക്കാരെ മാത്രമല്ല ബാധിക്കുക, വൈദ്യുതി ഇല്ലാതായാൽ അതും ഏതെങ്കിലും ഒരു സമൂഹത്തെയല്ല ബാധിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രശ്നം എല്ലാവരുടേതുമാണെങ്കിൽ പരിഹാരവും എല്ലാവർക്കും വേണ്ടി ഉള്ളതാകണം.
മോദി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി -നിതിൻ നബിൻ
ന്യൂഡൽഹി: ജനങ്ങൾ നേരിട്ട് തെരഞ്ഞെടുത്ത രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ. തന്റെ ജീവിതകാലം കൊണ്ട് നേടിയ സംഘടനാ പരിചയത്തിന്റെയും ജനവിധിയുടെയും ബലത്തിൽ മാത്രം രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലെത്തുകയെന്ന നേട്ടം മോദി കൈവരിച്ചതായും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നിതിൻ നബിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

