രണ്ടര വയസ്സുകാരിയെ അമ്മാവന് ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടു
text_fieldsമംഗളൂരു: രണ്ടരവയസ്സുകാരിയെ അമ്മാവന് കരിമ്പിന്‍തോട്ടത്തില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം കൊന്ന് കുഴിവെട്ടിമൂടി. ബെളഗാവി ജില്ലയില്‍ റായ്ബാഗ് താലൂക്കിലെ കുറുബഗോളി ഗ്രാമത്തെ ഞെട്ടിച്ച സംഭവത്തില്‍ ഉണ്ടപ്പ രാമപ്പ ഗണിഗെറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി ജില്ല പൊലീസ് സൂപ്രണ്ട് ബി.ആര്. രവികാന്ത് െഡ പറഞ്ഞു.
കുറുബഗോളിയിലെ ലക്ഷ്മൺ-സുധ ദമ്പതികളുടെ മകളാണ് ക്രൂരതക്കിരയായി കൊല്ലപ്പെട്ടത്. ചോക്ലറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറക്കിക്കൊണ്ടുപോയ കുഞ്ഞിനെ ഭീമപ്പ നാഗനൂരിെൻറ കരിമ്പിന്‍തോട്ടത്തിൽ കൊണ്ടുപോയാണ് പൈശാചികകൃത്യത്തിനിരയാക്കിയത്. പീഡനത്തെ തുടര്‍ന്ന് നിലവിളിച്ച കുരുന്നിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിമാന്തി മറവുചെയ്യുകയായിരുന്നു.
കുട്ടിയെ കാണാതെ പരിഭ്രാന്തരായ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്കി. രാമപ്പ കുട്ടിക്ക് ചോക്ലറ്റ് വാങ്ങിക്കൊടുക്കുന്നത് കണ്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ രഹസ്യഭാഗങ്ങളിലടക്കം ഗുരുതരമായ ക്ഷതമേറ്റനിലയിലായിരുന്നു. പ്രതിയെ തൂക്കിലേറ്റണമെന്നായിരുന്നു കുഞ്ഞിെൻറ പിതാവ് ലക്ഷ്മണിെൻറ പ്രതികരണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
