Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right24 മണിക്കൂറിനിടെ...

24 മണിക്കൂറിനിടെ മരിച്ചത്​ 25 പേർ; ശേഷിക്കുന്നത്​ രണ്ട്​ മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്​സിജൻ മാത്രം, ഭീതിയിൽ ഗംഗാ റാം ആശുപത്രി

text_fields
bookmark_border
24 മണിക്കൂറിനിടെ മരിച്ചത്​ 25 പേർ; ശേഷിക്കുന്നത്​ രണ്ട്​ മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്​സിജൻ മാത്രം, ഭീതിയിൽ ഗംഗാ റാം ആശുപത്രി
cancel

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ്​ ബാധിച്ച്​ 25 രോഗികൾ മരിച്ചുവെന്ന്​ അറിയിച്ച്​ ഡൽഹിയിലെ ഗംഗാ റാം ആശുപത്രി. വെള്ളിയാഴ്ച രാവിലെ എട്ട്​ മണിക്ക്​ പുറത്തിറക്കിയ പ്രസ്​താവനയിലാണ്​ ആശുപത്രി ഇക്കാര്യം അറിയിച്ചത്​. രണ്ട്​ മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളതെന്നും ആശുപത്രി അധികൃതർ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു. ഓക്​സിജൻ സ്​റ്റോക്ക്​ കുറയുന്നത്​ 60ഓളം രോഗികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25 രോഗികൾ മരിച്ചു. രണ്ട്​ മണിക്കൂർ ഉപയോഗിക്കാനുള്ള ഓക്​സിജൻ മാത്രമാണ്​ ബാക്കിയുള്ളത്​. വെന്‍റിലേറ്ററുകളിൽ പലതും ശരിയായി പ്രവർത്തിക്കുന്നില്ല. 60ഒ​ാളം രോഗികളുടെ ജീവൻ അപകടത്തിലാണ്​. അടിയന്തര ഇടപെടലുണ്ടാവണമെന്ന്​ ആശുപത്രിയുടെ മെഡിക്കൽ ഡയറക്​ടർ അഭ്യർഥിച്ചു.

എത്രയും പെ​ട്ടെന്ന്​ ഓക്​സിജൻ ആശുപത്രിയിൽ എത്തിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഡൽഹിയിലെ പ്രധാന സ്വകാര്യ ആശുപത്രികളിലൊന്നായ ഗംഗാറാമിൽ 500ഓളം കോവിഡ്​ രോഗികളാണ്​ ചികിത്സയിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi hospital​Covid 19
News Summary - "25 Sickest Patients Have Died": Delhi's Ganga Ram Hospital's Oxygen SOS
Next Story