ഗുജറാത്തിൽ വിവാഹസംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് 30 മരണം
text_fieldsഅഹ്മദാബാദ്: വിവാഹ പാർട്ടി സഞ്ചരിച്ച ട്രക്ക് പാലത്തിൽനിന്ന് താഴേക്ക് വീണ് 30 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഭാവ്നഗർ ജില്ലയിലെ മേൽപാലത്തിന് മുകളിൽ ട്രക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ചൊവ്വാഴ്ച രാവിലെ 7.30ഒാടെയായിരുന്നു അപകടം. 26 പേർ തൽക്ഷണവും നാലുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരിൽ നാലു കുട്ടികളും എട്ട് സ്ത്രീകളും ഉൾപ്പെടും.
60 പേരുമായി അനിദ ഗ്രാമത്തിൽനിന്ന് സമീപ ജില്ലയിലേക്ക് പോകുകയായിരുന്ന വിവാഹ പാർട്ടിയാണ് അപകടത്തിൽപ്പെട്ടത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
