Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരാഖണ്ഡിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 2.5 തീവ്രത

text_fields
bookmark_border
ഉത്തരാഖണ്ഡിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 2.5 തീവ്രത
cancel

ഡെറാഡൂൺ: ഉത്തരഖാണ്ഡിലെ ഉത്തരകാശിയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 2.5 തീവ്രത​ രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 12.45ഓടെയാണ് ഭൂചലനമുണ്ടായത്.

ഇതുവരെ ആൾനാശമോ കെട്ടിടങ്ങൾക്ക് നാശനഷ്ടമോ ഉള്ളതായി റിപ്പോർട്ടില്ല. നേരത്തെ ഉത്തരാഖണ്ഡിലെ പൗരിയിൽ ഭൂകമ്പമുണ്ടായിരുന്നു. 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഗാർവാൾ ജില്ലയിലെ പൗരിയിലുണ്ടായത്. നേരത്തെ കഴിഞ്ഞ വർഷവും ഉത്തരകാശിയിൽ ഭൂകമ്പമുണ്ടായിരുന്നു. 2022 ഡിസംബറിലായിരുന്നു സംഭവം.

ജോഷിമഠിൽ നിന്നും 290 കിലോ മീറ്റർ അകലെയാണ് ഉത്തരകാശി സ്ഥിതി ചെയ്യുന്നത്. നേരത്തെ ജോഷിമഠിലെ ഭൂമിയിൽ വലിയ വിള്ളലുകൾ വീണിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2.5 magnitude earthquake shakes Uttarakhand's Uttarkashi
Next Story