Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത്​ രോഗബാധിതർ...

രാജ്യത്ത്​ രോഗബാധിതർ കാൽ കോടി; പ്ര​തി​ദി​ന മ​ര​ണം വീ​ണ്ടും ആ​യി​ര​ത്തി​ലേ​റെ

text_fields
bookmark_border
രാജ്യത്ത്​ രോഗബാധിതർ കാൽ കോടി; പ്ര​തി​ദി​ന മ​ര​ണം വീ​ണ്ടും ആ​യി​ര​ത്തി​ലേ​റെ
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​തി​ദി​ന മ​ര​ണം വീ​ണ്ടും ആ​യി​രം ക​വി​ഞ്ഞ​തി​െൻറ ആ​ശ​ങ്ക​ക്കി​ടെ, രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​ർ കാ​ൽ കോ​ടി ക​വി​ഞ്ഞു. കോ​വി​ഡ്​ ഏ​റ്റ​വും മോ​ശ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​തു​ള്ള ഇ​ന്ത്യ, ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ മ​രി​ച്ച നാ​ലാ​മ​ത്തെ രാ​ജ്യ​വു​മാ​യി. യു.​എ​സ് (1,70,422), ബ്ര​സീ​ൽ (1,05,564), മെ​ക്​​സി​കോ (55,293) എ​ന്നി​വ​യാ​ണ്​ ഇ​ന്ത്യ​ക്കു​ മു​ന്നി​ലു​ള്ള​ത്.

രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ അ​ര​ല​ക്ഷ​ത്തോ​ട​ടു​ത്തു. വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ എ​ട്ടു​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 64,553 കേ​സു​ക​ൾ. ചി​കി​ത്സ​യി​ലു​ള്ള 6.6 ല​ക്ഷം പേ​ര​ട​ക്കം 24.61 ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 17.52 ല​ക്ഷം പേ​ർ രോ​ഗ​മു​ക്ത​രാ​യി; 71.17 ശ​ത​മാ​നം.

വ്യാ​ഴാ​ഴ്​​ച മ​രി​ച്ച 1007 പേ​ര​ട​ക്കം മ​ര​ണ​സം​ഖ്യ 48,040 ആ​യി. മ​ര​ണ​നി​ര​ക്ക്​ 1.95 ശ​ത​മാ​നം. 2.77 കോ​ടി സാ​മ്പി​ളു​ക​ളാ​ണ് ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച​ത്. വ്യാ​ഴാ​ഴ്​​ച മാ​ത്രം 8.49 ല​ക്ഷം സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച്​ പ്ര​തി​ദി​ന പ​രി​ശോ​ധ​ന 10 ല​ക്ഷ​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​െ​ണ​ന്ന്​​ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ‍ഡി​ക്ക​ൽ റി​സ​ർ​ച്​ (ഐ.​സി.​എം.​ആ​ർ) അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathIndia Newscovid
News Summary - 25 lakhs covid patients in india
Next Story