കശ്മീരിൽ മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് 35 മരണം
text_fieldsജമ്മു: ജമ്മു-കശ്മീരിൽ മിനിബസ് കൊക്കയിലേക്കു മറിഞ്ഞ് 35 പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു. കിഷ്ത്വാർ ജില്ലയിെല കെഷ്വാൻ-തക്റായ് റോഡിൽ തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് അപകടം. കെഷ്വാനിൽനിന്ന് കിഷ്ത്വാറിലേക്ക് 52 യാത്രക്കാരുമായി പോകുകയായിരുന്ന 28 സീറ്റുള്ള ബസ് നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിയുകയായിരുെന്നന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമീഷണർ എ.എസ്. റാണ പറഞ്ഞു.
നാട്ടുകാരും പൊലീസും സുരക്ഷാസൈന്യവും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്. പരിക്കേറ്റവരെ ഹെലികോപ്ടറിൽ ജമ്മു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് ഗവർണർ സത്യപാൽ മലിക് അഞ്ചു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചനം രേഖപ്പെടുത്തി.
നാലു ദിവസത്തിനിടെ കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ബസപകടമാണിത്. കഴിഞ്ഞ വ്യാഴാഴ്ച രജൗറി-പൂഞ്ച് ജില്ലകളെ ബന്ധിപ്പിക്കുന്ന മുഗൾ റോഡിൽ മിനിബസ് െകാക്കയിലേക്കു മറിഞ്ഞ് 11 കമ്പ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ മരിച്ചിരുന്നു.