Begin typing your search above and press return to search.
exit_to_app
exit_to_app
25 ജഡ്​ജിമാർ; 12 കോടതികൾ
cancel

ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള​ത്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഉ​ൾ​പ്പെ​ടെ 25 ജ​ഡ്​​ജി​മാ​ർ. സാ​ധാ​ര​ണ 12 കോ​ട​തി​ക​ളാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​ന്നാം​ന​മ്പ​ർ കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​േ​ൻ​റ​തും തു​ട​ർ​ന്നു​ള്ള​വ ജ​ഡ്​​ജി​മാ​രു​ടെ സീ​നി​യോ​റി​റ്റി അ​നു​സ​രി​ച്ചു​മാ​ണ്. അ​താ​യ​ത്, കോ​ട​തി​ന​മ്പ​ർ ജ​ഡ്​​ജി​യു​ടെ സീ​നി​യോ​റി​റ്റി വ്യ​ക്​​ത​മാ​ക്കു​ന്നു. 

സു​പ്ര​ധാ​ന​കേ​സു​ക​ൾ ഏ​റ്റ​വും മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​ർ​ക്കാ​ണ്​ കൈ​മാ​റു​ന്ന​ത്. സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന്​ സു​പ്ര​ധാ​ന​കേ​സു​ക​ൾ താ​ഴെ ബെ​ഞ്ചു​ക​ളി​ലേ​ക്ക്​ കൈ​മാ​റു​ന്നു​വെ​ന്ന​താ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​ക്കെ​തി​രെ മു​തി​ർ​ന്ന നാ​ല്​ ജ​ഡ്​​ജി​മാ​ർ ഉ​ന്ന​യി​ച്ച പ്ര​ധാ​ന പ​രാ​തി.

നി​ല​വി​ൽ ഒ​ന്നാം​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര​യു​ടേ​തും ര​ണ്ടാം കോ​ട​തി ജ​സ്​​റ്റി​സ്​ ചെ​ല​മേ​ശ്വ​റി​േ​ൻ​റ​തു​മാ​ണ്. മൂ​ന്നാം​കോ​ട​തി ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യ്​​യു​ടേ​താ​ണ്. ജ​സ്​​റ്റി​സു​മാ​രാ​യ മ​ദ​ൻ ഭീ​മ​റാ​വു ലോ​കു​ർ, കു​ര്യ​ൻ ജോ​സ​ഫ്​ എ​ന്നി​വ​രാ​ണ്​ യ​ഥാ​ക്ര​മം നാ​ല്, അ​ഞ്ച്​ കോ​ട​തി​ക​ളി​ലു​ള്ള​ത്. 

ചീ​ഫ്​ ജ​സ്​​റ്റി​സ്​ ഉ​ൾ​പ്പെ​ടെ ആ​ദ്യ​ത്തെ മൂ​ന്നു ജ​ഡ്​​ജി​മാ​ർ​ക്ക്​ ചി​ല സ​വി​ശേ​ഷ അ​വ​കാ​ശ​ങ്ങ​ളു​ണ്ട്. ഹൈ​കോ​ട​തി ജ​ഡ്​​ജി​മാ​രാ​ക്കാ​നു​ള്ള​വ​രെ ഇ​വ​ർ​ക്ക്​ സ്വ​ന്തം നി​ല​യി​ൽ ​നാ​മ​നി​ർ​ദേ​ശം ചെ​യ്യാം. അ​തേ​സ​മ​യം, ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന​ത്​ ആ​ദ്യ​ത്തെ അ​ഞ്ച്​ മു​തി​ർ​ന്ന ജ​ഡ്​​ജി​മാ​ർ ഉ​ൾ​പ്പെ​ട്ട കൊ​ളീ​ജി​യ​മാ​ണ്. ചീ​ഫ്​ ജ​സ്​​റ്റി​സാ​ണ്​ ഇ​തി​​െൻറ ത​ല​വ​ൻ. ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്​​റ്റി​സു​മാ​ർ, ജ​ഡ്​​ജി​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ എ​ന്നി​വ​രി​ൽ​നി​ന്ന്​ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി​മാ​രാ​കാ​നു​ള്ള​വ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തും കൊ​ളീ​ജി​യ​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​മോ​ന്ന​ത​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഞ്ച്​ ജ​ഡ്​​ജി​മാ​ർ​ക്ക്​ പ്ര​ത്യേ​ക ആ​ദ​രം ല​ഭി​ക്കു​ന്നു.

ഒ​രാ​ൾ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യു​ന്ന സ​മ​യം മു​ത​ലാ​ണ്​ സീ​നി​യോ​റി​റ്റി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം ര​ണ്ടു ജ​ഡ്​​ജി​മാ​ർ സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്​​താ​ൽ ആ​ദ്യ​ത്തെ​യാ​ൾ​ക്കാ​ണ്​ മു​ൻ​ഗ​ണ​ന. ജ​ഡ്​​ജി​മാ​ർ​ക്കി​ട​യി​ലെ വൈ​കാ​രി​ക​വി​ഷ​യ​മാ​ണ്​ സീ​നി​യോ​റി​റ്റി.

Show Full Article
TAGS:supreme court Supreme Court Crisis Rift india news malayalam news 
News Summary - 25 Judges, 12 Courts - India News
Next Story