വിദേശത്ത് മരിച്ചത് 25 ഇന്ത്യക്കാർ; തിരിച്ചുകൊണ്ടുവരില്ലെന്ന് വീണ്ടും സർക്കാർ
text_fieldsന്യൂഡൽഹി: 53 രാജ്യങ്ങളിലായി ഇതുവരെ 3,336 ഇന്ത്യക്കാർക്ക് കോവിഡ് ബാധിച്ചെന്നും ഇതിൽ 25 പ േർക്ക് ജീവൻ നഷ്ടമായെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. സ്ഥിതി ഗുരുതരമെങ് കിലും ഇപ്പോഴത്തെ അവസ്ഥയിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കൽ സാധ്യമല്ല.
വൈറസ് വ്യാപനം തടയാൻ ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ച സാഹചര്യത്തിൽ ഈ തീരുമാനം മാറ്റാനുമാവില്ല. അതിനിടെ, വാണിജ്യാടിസ്ഥാനത്തിൽ 55 രാജ്യങ്ങൾക്ക് മലേറിയ മരുന്നായ ഹൈഡ്രോക്സി േക്ലാറോക്വിൻ കയറ്റുമതി ചെയ്യാൻ തീരുമാനിച്ചു.
രാജ്യത്ത് ഗുരുതര സാഹചര്യം നിലനിൽക്കെ ഈ മരുന്നിെൻറ കയറ്റുമതിക്ക് നേരത്തെ കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണിയെ തുടർന്ന് തീരുമാനം പിൻവലിച്ചു.
തുടർന്ന് ചുരുക്കം ചില രാജ്യങ്ങളിലേക്ക് കൂടി കയറ്റുമതിക്ക് അനുമതിയും നൽകി. മതിയായ സ്റ്റോക്ക് ഉള്ളതിനാൽ മരുന്ന് കയറ്റുമതി രാജ്യത്ത് പ്രതിസന്ധിയുണ്ടാക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
