Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right25 രാജ്യങ്ങൾ...

25 രാജ്യങ്ങൾ ഇന്ത്യയുടെ വാക്​സിന്​ വേണ്ടി ക്യൂ നിൽക്കുകയാണെന്ന്​ മന്ത്രി എസ്​ ജയ്​ശങ്കർ

text_fields
bookmark_border
s Jaishankar
cancel

ന്യൂഡൽഹി: ഇന്ത്യ നിലവിൽ 15 രാജ്യങ്ങൾക്ക്​ കോവിഡ്​ വാക്​സിൻ നൽകിയെന്നും 25 രാജ്യങ്ങൾ തങ്ങളുടെ വാക്​സിന്​ വേണ്ടി കാത്തിരിക്കുകയാ​ണെന്നും വിദേശകാര്യ മന്ത്രി എസ്​. ജയ്​ശങ്കർ. ഇപ്പോൾ നമ്മൾ ചെയ്​തുകൊണ്ടിരിക്കുന്ന മഹത്തായ കാര്യം ഇന്ത്യയെ ലോക ഭൂപടത്തിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ചില ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ഗ്രാൻറ്​ അടിസ്ഥാനത്തിൽ വിതരണം ചെയ്യുന്നുണ്ട്​. എന്നാൽ, ഇന്ത്യൻ സർക്കാർ വാക്​സിൻ നിർമാതാക്കൾക്ക്​ നൽകുന്ന അതേ തുകയ്​ക്ക്​ ചില രാജ്യങ്ങൾ വാക്​സിൻ ആവശ്യപ്പെടുന്നുണ്ട്​. അതേസമയം, ചില രാജ്യങ്ങൾക്ക്​ ഇന്ത്യൻ വാക്സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ടുള്ള കരാറുകളുണ്ടെന്നും വാണിജ്യപരമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

രണ്ട് കോവിഡ് -19 വാക്സിനുകൾക്ക് കേന്ദ്രം ഇതിനകം അനുമതി നൽകിയിട്ടുണ്ട് - ഭാരത് ബയോടെക്കി​െൻറ കോവാക്സിൻ, പൂനെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന ഓക്സ്ഫോർഡി​െൻറ കോവിഷീൽഡ് എന്നിവയാണത്​. ജനുവരി 16 മുതൽ അവ​ ആരോഗ്യ പ്രവർത്തകർക്ക്​ നൽകിവരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:S JaishankarMade in India vaccine
News Summary - 25 countries in queue for Made in India vaccine S Jaishankar
Next Story