Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ മിസൈൽ...

ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിനെതിരെ ചൈന

text_fields
bookmark_border
ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിനെതിരെ ചൈന
cancel

ബീജിങ്​: ഇന്ത്യയുടെ ഭുഖണ്ഡാന്തര ബാലിസ്​റ്റിക്​ മിസൈൽ അഗ്​നി 4​​െൻറ പരീക്ഷണത്തിനെതിരെ ചൈന. ചൈനീസ്​ ദിനപത്രമായി ഗ്ലോബൽ ടൈംസാണ്​ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്​.

ഇന്ത്യയുടെ മിസൈൽ പരീക്ഷണം ​െഎക്യരാഷ്​ട്ര സഭയുടെ നിയമങ്ങൾ ലംഘിക്കുന്നതാണെന്ന്​ ചൈനീസ്​ പത്രം കുറ്റപ്പെടുത്തുന്നു. പാശ്​ചാത്യരാജ്യങ്ങൾ ഇത്തരത്തിൽ അന്താരാഷ്​ട്ര നിയമങ്ങൾ ലംഘിച്ച്​ ആണവ പരീക്ഷണം നടത്തുന്നുണ്ട്​​. ഇന്ത്യയുടെ മിസൈൽ പരീക്ഷണം ചൈനക്ക്​ വെല്ലുവിളി ഉയർത്തില്ലെന്ന്​ ഗ്ലോബൽ ടൈംസ്​ റിപ്പോർട്ടിൽ പറയുന്നു. ഇരു രാജ്യങ്ങളുടെയും ശക്​തിയുടെ കാര്യത്തിൽ നിരവധി വ്യത്യാസങ്ങളു​ണ്ടെന്നും​  ഗ്ലോബൽ ടൈംസ്​ റിപ്പോർട്ടിലുണ്ട്​. ഇന്ത്യക്ക്​ മിസൈൽ പരീക്ഷണത്തിന്​ അവകാശമുണ്ടെങ്കിൽ പാകിസ്​താനും ഇതേ അവകാശമുണ്ടെന്നും ഗ്ലോബൽ ടൈംസ്​ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള  ആണവ വാഹക മിസൈല്‍ ആയ അഗ്നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഒഡിഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 17 ടണ്‍ ഭാരമുള്ള അഗ്നി-4 ന് 20 മീറ്റര്‍ നീളമുള്ളത്​.  ഇന്ത്യയിലെ പല മാധ്യമങ്ങളും ചൈനക്ക്​ വെല്ലുവിളി ഉയർത്തുന്നതാണ്​ മിസൈൽ പരീക്ഷണം എന്ന്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. ഇതിനെ തുടർന്നാണ്​ ഇപ്പോൾ നിലപാട്​ വ്യക്​തമാക്കി ചൈന രംഗത്തെത്തുന്നത്​.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agni 4
News Summary - 2.5 billion people, nukes and missiles. What could go wrong?
Next Story