'എനിക്ക് ഞാന്‍ മാത്രം മതി'; സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി
text_fieldsമുബൈ: വിവാഹത്തിന്‍റെ സ്റ്റിരിയോടൈപ്പുകൾ തകർത്ത് പുതിയ പാതകൾ സൃഷ്ടിക്കുന്ന യുവതലമുറയുടെ സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. പതിവു നടപ്പുരീതികളെ മുഴുവന്‍ മാറ്റിയെഴുതി വിവാഹം കഴിക്കാനൊരുങ്ങുന്ന 24കാരിയായ ക്ഷമ ബിന്ദുവാണ് ഇപ്പോൾ വാർത്തകളിലെ താരം. പരമ്പരാഗത ഗുജറാത്തി ആചാരങ്ങളോട് കൂടി നടക്കുന്ന ബിന്ദുവിന്‍റെ വിവാഹത്തിൽ വരനും വധുവുമെല്ലാം ഇവർ തന്നെയാണ്. രാജ്യത്ത് തന്നെ ആത്മസ്നേഹം ഉയർത്തിപിടിച്ച് സ്വയം വിവാഹം കഴിക്കുന്ന വ്യക്തി താനായിരിക്കുമെന്നാണ് ക്ഷമ ബിന്ദു അഭിപ്രായപ്പെടുന്നത്.
സ്വയം വിവാഹം കഴിക്കുകയെന്നത് നിങ്ങളോട് തന്നെയുള്ള നിരുപാധികമായ സ്നേഹത്തിന്‍റെ തുറന്ന പ്രഖ്യാപനമാണെന്ന് ക്ഷമ പറഞ്ഞു. അത് സ്വയം അംഗീകരിക്കൽ കൂടിയാണ്. ആളുകൾ എല്ലായ് പ്പോഴും അവർക്ക് ഇഷ്ടം തോന്നുന്നവരെയാണ് വിവാഹം ചെയ്യുന്നത്. എനിക്ക് എന്നെ തന്നെയാണ് ഇഷ്ടമെന്നും അവർ പറഞ്ഞു.
താൻ ഒരിക്കലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും എന്നാൽ വധുവായി അണിഞ്ഞൊരുങ്ങാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും ക്ഷമ പറഞ്ഞു. ഇതിനാലാണ് ഞാന്‍ ഈ സ്വയം വിവാഹചടങ്ങ് സംഘടിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. ചില ആളുകൾക്ക് സ്വയം വിവാഹങ്ങൾ അപ്രസക്തമായി തോന്നാം. എന്നാൽ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണെന്നും അവർ പറഞ്ഞു. വിവാഹത്തിന് മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഗോത്രിയിലെ ഒരു ക്ഷേത്രത്തിൽ വെച്ച് ജൂൺ 11നാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ശേഷം ഗോവയിൽ തനിക്കായി രണ്ടാഴ്ചത്തെ ഹണിമൂണും ക്ഷമ പ്ലാൻ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

