തബ്ലീഗ് മർകസിൽ 24 പേർക്ക് രോഗം; 300 പേരുടെ ഫലം ലഭിക്കാനുണ്ട്- മന്ത്രി
text_fieldsന്യൂഡല്‍ഹി: തബ്ലീഗ് ജമാഅത്തിെൻറ നിസാമുദ്ദീന്‍ മര്‍കസിനകത്തുണ്ടായിരുന്ന 2000ത്തില്‍ പരം പേരില്‍ ചൊവ്വാഴ്ച ഉച്ചവരെ 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായും 300ഒാളം പേരുടെ പരിശോധനാ ഫലം വരാനുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ വ്യക്തമാക്കി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുറച്ച് പേരെ ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ മാത്രമാണ് ഇത്രയും പേര്‍ കഴിയുന്ന വിവരം ഡല്‍ഹി സര്‍ക്കാര്‍ അറിഞ്ഞതെന്നും ജെയിന്‍ പറഞ്ഞു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശം പാലിക്കാതെ മര്‍കസിനകത്ത് കഴിഞ്ഞത് വലിയ തെറ്റാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും ജെയിന്‍ പറഞ്ഞു.
ജില്ല മജിസ്ട്രേറ്റും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നുവെന്ന മര്‍കസ് പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അറിവുണ്ടായിരുന്നില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. മര്‍കസിനകത്ത് എത്ര പേരുണ്ടായിരുന്നുവെന്ന് എല്ലാവരും പുറത്തുവന്ന ശേഷമേ പറയാനാകൂ. തിങ്കഴാഴ്ച രാത്രി മുതല്‍ അവിടെ നിന്ന് ആളുകളെ പുറത്തുകൊണ്ട് വന്ന് സമ്പര്‍ക്കവിലക്കിലാക്കി മാറ്റിപ്പാര്‍പ്പിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ വരെ 1033 പേരെ മര്‍കസില്‍ നിന്ന് പുറത്തുകൊണ്ടുവന്നു. ഇതിൽ 334 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 700ാളം പേരെ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ സമ്പര്‍ക്ക വിലക്കിലാക്കിയെന്നും മന്ത്രി തുടര്‍ന്നു.
രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ കൊണ്ടുവന്ന ആറ് പേരില്‍ മൂന്ന് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് മൂന്ന് ദിവസം മുമ്പ് പരിശോധനാഫലം വന്നു. രണ്ട് ദിവസം മുമ്പ് ആറോ ഏഴോ പേര്‍ക്ക് പോസിറ്റീവ് ആണെന്നറിഞ്ഞു. തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാറിെൻറ വൈദ്യ സംഘം നിസാമുദ്ദീനിലെത്തി പരിശോധന തുടങ്ങി. മര്‍കസിനുള്ളിലേക്ക് കയറാന്‍ അന്ന് അനുവാദം തന്നില്ല. കുറ്റകരമായ നടപടിയാണ് മര്കസിെൻറ ഭാഗത്തു നിന്നുണ്ടായത്. മര്‍കസിലുള്ളവരെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും മറ്റു മൂന്ന് കേന്ദ്രങ്ങളിലേക്കാണ് മാറ്റിയതെന്നും ജെയിന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
