Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിസാമുദ്ദീൻ തബ്​ലീഗ്...

നിസാമുദ്ദീൻ തബ്​ലീഗ് സമ്മേളനത്തിൽ പ​ങ്കെടുത്ത 24 പേർക്ക്​ കോവിഡ്​ 19

text_fields
bookmark_border
നിസാമുദ്ദീൻ തബ്​ലീഗ് സമ്മേളനത്തിൽ പ​ങ്കെടുത്ത 24 പേർക്ക്​ കോവിഡ്​ 19
cancel

ന്യൂഡൽഹി: നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്​ലീഗ്​ സമ്മേളനത് തിൽ ​പ​ങ്കെടുത്ത 24 പേർക്ക്​ കോവിഡ്​19 സ്ഥിരീകരിച്ചു​. ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനാണ്​ ഇക്കാര്യമറിയിച ്ചത്​. 1500 മുതൽ1700 പേർ വരെ സംഗമത്തിൽ പ​ങ്കെടുത്തതായാണ്​ കരുതുന്നത്​. 1033 പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്​. 334 പേരെ ആശ ുപത്രിയിലാക്കി. 700ഓളം ആളുകളെ നിരീക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിട്ടുണ്ട്​.

സംഗമത്തില്‍ പങ്കെടുത്ത ആറ്​ തെലങ്കാന സ്വദേശികളും ഒരു തമിഴ്നാട്ടുകാരനും കശ്മീർ സ്വദേശിയും നേരത്തേ കോവിഡ്​ ബാധിച്ച്​ മരിച്ചിരുന്നു. മര്‍കസി​​​​​​​െൻറ പരിസരത്തുള്ള 200ാളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​.

ഈ പരിപാടിയിൽ പ​ങ്കെടുത്തവരോടെല്ലാം വിവിധ സംസ്​ഥാനങ്ങളിലെ ആരോഗ്യ വകുപ്പ്​ അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്​. പള്ളി അധികൃതർക്കെതിരെ കേസെടുക്കുമെന്ന്​ ഡൽഹി സർക്കാർ അറിയിച്ചു.

സമ്മേളനത്തിൽ പ​ങ്കെടുക്കാനായി പോയ തബ്​ലീഗ്​ ജമാഅത്ത്​ പത്തനംതിട്ട അമീർ ഡോ. എം. സലീം ചൊവ്വാഴ്​ച രാവിലെ മരിച്ചിരുന്നു​. ഹൃദ്രോഗം മൂലമാണ്​ മരണമെന്നാണ്​ വിവരം. ഇയാൾക്കൊപ്പം സമ്മേളനത്തിന്​ പോയ രണ്ട്​ പേർ നിരീക്ഷണത്തിലാണ്​. ഡോ. എം. സലീമിന്​ കോവിഡ്​ 19 ബാധയുണ്ടായിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മാർച്ച്​ ആദ്യവാരം നിസാമുദ്ദീൻ സന്ദർശിച്ച്​ മടങ്ങിയ ആറ്​ പേരും പത്തനംതിട്ടയിൽ നിരീക്ഷണത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nizamuddin
News Summary - 24 people Nizamuddin have tested covid positive -india news
Next Story