ലൈസൻസില്ലാത്ത അഭയ കേന്ദ്രത്തിൽ പെൺകുട്ടികൾക്ക് അടിമപ്പണി; ദമ്പതികൾ അറസ്റ്റിൽ
text_fieldsഡിയോറിയ: ഉത്തർപ്രദേശിലെ ഡിയോറിയയിൽ അഭയ കേന്ദ്രത്തിൽ താമസിപ്പിച്ച പെൺകുട്ടികളെക്കൊണ്ട് അടിമപ്പണി ചെയ്യിച്ച ദമ്പതികൾ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത 24 പെൺകുട്ടികളെ ഇവിടെ നിന്ന് പൊലീസ് രക്ഷപ്പെടുത്തി. സ്ഥാപന ഡയറക്ടർ ഗിരിജ ത്രിപതിയും ഭർത്താവ് മോഹൻ ത്രിപതിയുമാണ് പിടിയിലായത്. ചില സുപ്രധാന രേഖകളും പൊലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
സി.ബി.െഎ പരിശോധനയെ തുടർന്ന് കഴിഞ്ഞ വർഷം സ്ഥാപനം ലൈസൻസ് റദ്ദാക്കി സീൽ ചെയ്തിരുന്നു. തുടർന്നും ദമ്പതികൾ അഭയ കേന്ദ്ര നടത്തിപ്പ് തുടരുകയായിരുന്നു. ഡിയോറിയ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഭയ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്നാണ് അവിടെ പെൺകുട്ടികൾ നേരിട്ടു കൊണ്ടിരിക്കുന്ന കഷ്ടപ്പാടുകൾ പൊലീസ് അറിയുന്നത്.
15 വയസിനു മുകളിൽ പ്രായമുള്ള പെൺകുട്ടികളെ രാത്രിയിൽ കാറുമായി വന്ന് ചിലർ കൂട്ടിക്കൊണ്ടു പോകാറുണ്ടെന്നും പിേറ്റദിവസം രാവിലെ എത്തിക്കുന്ന ഇൗ പെൺകുട്ടികൾ കരയുന്നത് കാണാമെന്നും രക്ഷപ്പെട്ട കുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. അഭയ കേന്ദ്രത്തിൽ 42 കുട്ടികളാണുള്ളത്. ഇതിൽ 24 കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് 18 കുട്ടികളെ കണ്ടെത്താനായിട്ടില്ല. ഇവർക്കായി പൊലീസ് അന്വേഷിച്ചു വരികയാണ്.
ഒരു മാസം മുമ്പ് ബിഹാറിലെ മുസഫർപൂരിലെ അഭയ കേന്ദ്രത്തിൽ പെൺകുട്ടികെള ലൈംഗികമായി പീഡിപ്പിച്ച സ്ഥാപനത്തിലെ ജീവനക്കാർ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
